< Back
Kerala
അപരര്‍ക്ക് കെ.കെ, ടി.പി എന്നീ ഇനിഷ്യലുകള്‍ നല്‍കരുതെന്ന രമയുടെ ആവശ്യം തള്ളിഅപരര്‍ക്ക് കെ.കെ, ടി.പി എന്നീ ഇനിഷ്യലുകള്‍ നല്‍കരുതെന്ന രമയുടെ ആവശ്യം തള്ളി
Kerala

അപരര്‍ക്ക് കെ.കെ, ടി.പി എന്നീ ഇനിഷ്യലുകള്‍ നല്‍കരുതെന്ന രമയുടെ ആവശ്യം തള്ളി

admin
|
30 May 2018 5:22 PM IST

വടകരയിലെ ആര്‍എംപി സ്ഥാനാര്‍ത്ഥി കെ കെ രമക്കെതിരെ സമാന പേരിലും ടി പി രമ എന്ന പേരിലും രണ്ട് അപര സ്ഥാനാര്‍ത്ഥികള്‍.

വടകരയിലെ ആര്‍എംപി സ്ഥാനാര്‍ത്ഥി കെ കെ രമക്കെതിരെ സമാന പേരിലും ടി പി രമ എന്ന പേരിലും രണ്ട് അപര സ്ഥാനാര്‍ത്ഥികള്‍. കെ കെ എന്നും ടി പി എന്നുമുള്ള ഇനിഷ്യലുകള്‍ അപര സ്ഥാനാര്‍ത്ഥികള്‍ക്ക് അനുവദിക്കരുതെന്ന ആര്‍എംപിയുടെ ആവശ്യം റിട്ടേണിംഗ് ഓഫീസര്‍ തള്ളി. അപരന്‍മാരെ നിര്‍ത്തുന്നത് സിപിഎമ്മിന്റെ പരാജയ ഭീതി മൂലമാണെന്ന് ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍ വേണു പറഞ്ഞു.

വടകരയില്‍ കെ കെ രമക്കെതിരെ കുനിയില്‍ രമ, വടക്കേ എരോത്ത് രമ എന്നീ രണ്ടു അപര സ്ഥാനാര്‍ത്ഥികളാണ് പത്രിക സമര്‍പ്പിച്ചത്.
കെ കെ എന്ന ഇനീഷ്യല്‍ വേണമെന്ന് കുനിയില്‍ രമയും ടി പി എന്ന ഇനിഷ്യല്‍ വേണമെന്ന് വടക്കേ ഏരോത്ത് രമയും റിട്ടേണിംഗ് ഓഫീസര്‍ക്ക് അപേക്ഷയും നല്‍കി. അപര സ്ഥാനാര്‍ത്ഥികളുടെ ആവശ്യം അംഗീകരിക്കരുതെന്ന ആര്‍എംപിയുടെ അപേക്ഷയില്‍ റിട്ടേണിംഗ് ഓഫീസര്‍ വിശദമായ ഹിയറിംഗ് നടത്തി. അപര സ്ഥാനാര്‍ത്ഥികള്‍ ഹാജരാക്കിയ രേഖകള്‍ പരിശോധിച്ച റിട്ടേണിംഗ് ഓഫീസര്‍ എസ് വിജയന്‍ ഇരുവരും ആവശ്യപ്പെട്ട ഇനീഷ്യലുകള്‍ നല്‍കാന്‍ ഉത്തരവിട്ടു.

എന്നാല്‍ വ്യാജ രേഖകള്‍ ഹാജരാക്കിയാണ് അപര സ്ഥാനാര്‍ത്ഥികള്‍ ഇനിഷ്യലുകള്‍ സംഘടിപ്പിച്ചതെന്നും നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും ആര്‍എംപി പ്രതികരിച്ചു. കെ കെ രമക്കെതിരെ അപര സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയതിലെ അധാര്‍മ്മികത ചൂണ്ടിക്കാട്ടി വടകരയില്‍ എല്‍ഡിഎഫിനെതിരെ പ്രചരണം നടത്താനാണ് ആര്‍എംപി തീരുമാനം.

Similar Posts