< Back
Kerala
പൊലീസുകാര്‍ക്കിടയിലെ ആത്മഹത്യ വര്‍ധിച്ചുപൊലീസുകാര്‍ക്കിടയിലെ ആത്മഹത്യ വര്‍ധിച്ചു
Kerala

പൊലീസുകാര്‍ക്കിടയിലെ ആത്മഹത്യ വര്‍ധിച്ചു

Subin
|
30 May 2018 3:47 PM IST

കഴിഞ്ഞ വര്‍ഷം മാത്രം 16 പൊലീസുകാര്‍ ആത്മഹത്യ ചെയ്തതായാണ് ഔദ്യോഗിക കണക്ക്. മാനസിക സമ്മര്‍ദങ്ങള്‍ മറികടക്കാന്‍ പദ്ധതികള്‍ ഉണ്ടെങ്കിലും ഇത് വിജയകരമല്ല എന്നാണ് ആക്ഷേപം.

ജോലിഭാരവും വ്യവസ്ഥിതിയിലെ പ്രശ്‌നങ്ങളും പൊലീസുകാരുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നു. പൊലീസുകാര്‍ക്കിടയില്‍ ആത്മഹത്യ വര്‍ധിച്ചതായും കണക്കുകള്‍ പറയുന്നു.

പൊലീസുകാര്‍ വലിയ രീതിയില്‍ മാനസിക, ശാരീരിക സമ്മര്‍ദങ്ങള്‍ അനുഭവിക്കുന്നു എന്നാണ് സേനക്കുള്ളിലുള്ളവര്‍ പറയുന്നത്. 1988ലെ തസ്തിക വിന്യാസം അനുസരിച്ചാണ് ഇപ്പോഴും കേരള പൊലീസ് പ്രവര്‍ത്തിക്കുന്നത്. 474 സ്‌റ്റേഷനുകള്‍ക്ക് 24000 പൊലീസുകാരാണ് സേനയില്‍ ഉള്ളത്. ഇത് അമിത ജോലി ഭാരത്തിനും മാനസിക സമ്മര്‍ദത്തിനും കാരണമാക്കുന്നു എന്നാണ് പൊലീസുകാരുടെ അഭിപ്രായം. ഒപ്പം മേലുദ്യോഗസ്ഥരില്‍ നിന്നുള്ള മാനസിക പീഡനവും. പൊലീസുകാരുടെ ജീവിത രീതിയും ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.

ഭക്ഷണ ക്രമീകരണം ശരിയായ രീതിയിലല്ല നടക്കുന്നതെന്ന് ഡിജിപി അഭിപ്രായപ്പെട്ടിരുന്നു. മദ്യപാന ശീലവും പലര്‍ക്കും കുടവയര്‍ ഉള്‍പ്പെടെ ഉള്ളത് സൃഷ്ടിക്കുന്നു. പൊലീസുകാര്‍ക്കിടയില്‍ ആത്മഹത്യയും പെരുകുന്നതായാണ് കണക്ക്. കഴിഞ്ഞ വര്‍ഷം മാത്രം 16 പൊലീസുകാര്‍ ആത്മഹത്യ ചെയ്തതായാണ് ഔദ്യോഗിക കണക്ക്. മാനസിക സമ്മര്‍ദങ്ങള്‍ മറികടക്കാന്‍ പദ്ധതികള്‍ ഉണ്ടെങ്കിലും ഇത് വിജയകരമല്ല എന്നാണ് ആക്ഷേപം.

Related Tags :
Similar Posts