< Back
Kerala
നടിയെ ആക്രമിച്ച ‌കേസ്; പ്രതികളുടെ റിമാന്റ് കാലാവധി ഫെബ്രു. 7 വരെ നീട്ടിനടിയെ ആക്രമിച്ച ‌കേസ്; പ്രതികളുടെ റിമാന്റ് കാലാവധി ഫെബ്രു. 7 വരെ നീട്ടി
Kerala

നടിയെ ആക്രമിച്ച ‌കേസ്; പ്രതികളുടെ റിമാന്റ് കാലാവധി ഫെബ്രു. 7 വരെ നീട്ടി

Jaisy
|
30 May 2018 1:16 PM IST

രണ്ടാം പ്രതി മാർട്ടിന്റെ ഫോൺ സംഭാഷണത്തിന്റെ രേഖകൾ ഹാജരാക്കാൻ പൊലീസിനോട് ആവശ്യപ്പെടണമെന്നാവശ്യപ്പെട്ട് മാർട്ടിന്റെ അഭിഭാഷകൻ കോടതിയിൽ വീണ്ടും ഹരജി നൽകി

നടിയെ ആക്രമിച്ച കേസില്‍ പ്രതികളുടെ റിമാന്റ് കാലാവധി അങ്കമാലി മജിസ്ട്രേറ്റ് കോടതി ഫെബ്രുവരി 7 വരെ നീട്ടി. രണ്ടാം പ്രതി മാർട്ടിന്റെ ഫോൺ സംഭാഷണത്തിന്റെ രേഖകൾ ഹാജരാക്കാൻ പൊലീസിനോട് ആവശ്യപ്പെടണമെന്നാവശ്യപ്പെട്ട് മാർട്ടിന്റെ അഭിഭാഷകൻ കോടതിയിൽ വീണ്ടും ഹരജി നൽകി. ഹരജി കോടതി നാളെ പരിഗണിക്കും. കേസിൽ ദൃശ്യങ്ങൾ അടക്കമുള്ള തെളിവുകൾ നൽകണമെന്ന ദിലീപിന്റെ ഹരജി അങ്കമാലി മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. പ്രൊസിക്യൂഷൻ ഉപയോഗിക്കുന്ന എല്ലാ തെളിവുകളുടെയും പകർപ്പ് പ്രതികൾക്ക് നൽകേണ്ടതാണെന്ന് കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് പബ്ലിക് പ്രോസിക്യൂട്ടറുമായി ആലോചിച്ച് വിശദീകരണം നൽകാമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ കോടതി അറിയിച്ചത്.

Similar Posts