< Back
Kerala
മധുവിന്റെ കൊലപാതകം: നാടന്‍പാട്ടിലൂടെ വ്യത്യസ്ത പ്രതിഷേധംമധുവിന്റെ കൊലപാതകം: നാടന്‍പാട്ടിലൂടെ വ്യത്യസ്ത പ്രതിഷേധം
Kerala

മധുവിന്റെ കൊലപാതകം: നാടന്‍പാട്ടിലൂടെ വ്യത്യസ്ത പ്രതിഷേധം

Muhsina
|
30 May 2018 8:05 PM IST

മധുവിന്റെ മരണത്തിന് കാരണക്കാരായവര്‍ക്ക് വധശിക്ഷ നല്‍കണമെന്നായിരുന്നു ആവശ്യം. പ്രതിഷേധത്തിന്റെ ഉണര്‍ത്തുപാട്ടാവുകയായിരുന്നു ഓരോ നാടന്‍പാട്ടും.

അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട മധുവിന്റെ കൊലപാതകക്കേസിലെ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് കോഴിക്കോട്ട് വ്യത്യസ്ത പ്രതിഷേധം. ജില്ലയിലെ നാടന്‍പാട്ട് കലാകാരന്‍മാരാണ് നാടന്‍പാട്ടിലൂടെ പ്രതിഷേധം തീര്‍ത്തത്.

പ്രതിഷേധത്തിന്റെ ഉണര്‍ത്തുപാട്ടാവുകയായിരുന്നു ഓരോ നാടന്‍പാട്ടും. മധുവിന്റെ മരണത്തിന് കാരണക്കാരായവര്‍ക്ക് വധശിക്ഷ നല്‍കണമെന്നായിരുന്നു ആവശ്യം. ‌ജില്ലയിലെ നാടന്‍പാട്ട് കലാകാരന്‍മാരുടെ കൂട്ടായ്മയാണ് വ്യത്യസ്ത പ്രതിഷേധവുമായി രംഗത്തെത്തിയത്. മാനാഞ്ചിറയിലെ കിഡ്സണ്‍ കോര്‍ണറില്‍ നടന്ന പ്രതിഷേധത്തില്‍ നിരവധിപേര്‍ പങ്കാളികളായി.

Related Tags :
Similar Posts