< Back
Kerala
എറണാകുളത്തെ ലസി മൊത്ത വിതരണ കേന്ദ്രം അടപ്പിച്ചുഎറണാകുളത്തെ ലസി മൊത്ത വിതരണ കേന്ദ്രം അടപ്പിച്ചു
Kerala

എറണാകുളത്തെ ലസി മൊത്ത വിതരണ കേന്ദ്രം അടപ്പിച്ചു

Subin
|
30 May 2018 2:34 PM IST

എറണാകുളം നഗരത്തില്‍ 42 ലധികം ഔട്ട്‌ലെറ്റുകളുള്ള ഡേസി കബ് എന്ന സ്ഥാപനത്തിന്റെ മൊത്ത വിതരണ കേന്ദ്രത്തിലാണ് പരിശോധന നടന്നത്.

എറണാകുളം ഇടപ്പള്ളിയില്‍ ലസി മൊത്ത വിതരണ കേന്ദ്രം ഭക്ഷ്യ സുരക്ഷാ വിഭാഗം അടപ്പിച്ചു. ഡേസി കബ് ഔട്ട്‌ലെറ്റുകളുടെ മൊത്ത വിതരണ കേന്ദ്രത്തിന് ലൈസന്‍സ് ഇല്ലെന്ന് ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥര്‍ അറിയിച്ചു. സാമ്പിളുകളും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിട്ടുണ്ട്.

എറണാകുളം നഗരത്തില്‍ 42 ലധികം ഔട്ട്‌ലെറ്റുകളുള്ള ഡേസി കബ് എന്ന സ്ഥാപനത്തിന്റെ മൊത്ത വിതരണ കേന്ദ്രത്തിലാണ് പരിശോധന നടന്നത്. ലസി വിതരണ കേന്ദ്രങ്ങളിലെ റെയ്ഡുകളുടെ വാര്‍ത്ത പുറത്ത് വന്ന സാഹചര്യത്തില്‍ വൃത്തിഹീനമായ ഒന്നും ഇവിടെ നിന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ല. പക്ഷെ മതിയായ ഒരു ലൈസന്‍സും ഇടപ്പള്ളിയിലെ സ്ഥാപനത്തില്ല.

മൊത്ത വിതരണ കേന്ദ്രം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചു പൂട്ടാന്‍ ഭക്ഷ്യ സുരക്ഷ വിഭാഗം നോട്ടീസ് നല്‍കി. ഇവിടെ നിന്ന് ലസിയുടെ സാമ്പിളുകളും പിടിച്ചെടുത്തിട്ടുണ്ട്. എറണാകുളം നഗരത്തില്‍ പരിശോധന തുടരാനാണ് ഭക്ഷ്യ സുരക്ഷ വിഭാഗത്തിന്റെ തീരുമാനം

Related Tags :
Similar Posts