< Back
Kerala
മുഖ്യമന്ത്രി മുസ്ലിം മതസംഘടനാ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിമുഖ്യമന്ത്രി മുസ്ലിം മതസംഘടനാ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി
Kerala

മുഖ്യമന്ത്രി മുസ്ലിം മതസംഘടനാ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി

Jaisy
|
30 May 2018 2:36 PM IST

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് വിവിധ മതസംഘടനാ നേതാക്കളുമായി മുഖ്യമന്ത്രി നടത്തുന്ന ചർച്ചകളുടെ ഭാഗമായിരുന്നു കൂടിക്കാഴ്ച

മുഖ്യമന്ത്രി പിണറായി വിജയൻ മുസ്ലിം മതസംഘടനാ നേതാക്കളുമായി കോഴിക്കോട് കൂടിക്കാഴ്ച നടത്തി. കോഴിക്കോട് വലിയ ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, ജമാഅത്തെ ഇസ്ലാമി അമീർ എംഐ അബ്ദുൽ അസീസ്, ഇരു വിഭാഗം സമസ്തയുടേയും മുജാഹിദ് സംഘടനകളുടേയും പ്രതിനിധികൾ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് വിവിധ മതസംഘടനാ നേതാക്കളുമായി മുഖ്യമന്ത്രി നടത്തുന്ന ചർച്ചകളുടെ ഭാഗമായിരുന്നു കൂടിക്കാഴ്ച.

Related Tags :
Similar Posts