< Back
Kerala
എയ്ഡഡ് സ്കൂളുകളിലെ യൂണിഫോം വിതരണം മുടങ്ങിഎയ്ഡഡ് സ്കൂളുകളിലെ യൂണിഫോം വിതരണം മുടങ്ങി
Kerala

എയ്ഡഡ് സ്കൂളുകളിലെ യൂണിഫോം വിതരണം മുടങ്ങി

Sithara
|
1 Jun 2018 12:53 AM IST

യൂണിഫോമിനായി സര്‍ക്കാര്‍ ഫണ്ട് വകയിരുത്തിയിട്ടുപോലുമില്ല

സംസ്ഥാനത്ത് വിദ്യാര്‍ഥികള്‍ക്കുള്ള പാഠപുസ്തകങ്ങളുടെ വിതരണം മാത്രമല്ല മുടങ്ങിയിരിക്കുന്നത്. എയ്ഡഡ് സ്കൂളുകളിലെ യൂണിഫോം വിതരണവും തടസ്സപ്പെട്ടിരിക്കുകയാണ്. യൂണിഫോമിനായി സര്‍ക്കാര്‍ ഫണ്ട് വകയിരുത്തിയിട്ടുപോലുമില്ല.

കഴിഞ്ഞ രണ്ട് വര്‍ഷമായി എയ്ഡഡ് സ്കൂളിലെ മുഴുവന്‍ പെണ്‍കുട്ടികള്‍ക്കും ബിപില്‍ പട്ടികയിലുളള ആണ്‍കുട്ടികള്‍ക്കും സര്‍ക്കാര്‍ സൌജന്യമായി യൂണിഫോം വിതരണം ചെയ്യുന്നുണ്ട്. ഇത്തവണ ഇതുവരെ ഇത് നടന്നിട്ടില്ല. എന്നാല്‍ കേന്ദ്രഫണ്ട് ഉപയോഗിച്ച് സര്‍ക്കാര്‍ സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കുളള യൂണിഫോം വിതരണം പൂര്‍ണമായി കഴിഞ്ഞിട്ടുണ്ട്.

എയ്ഡഡ് സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സൌജന്യ യൂണിഫോം വിതരണം ചെയ്യുമെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഇതിനായുള്ള ശിപാര്‍ശ സര്‍ക്കാറിലേക്ക് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇത് വരെ ഫണ്ട് വകയിരുത്താത്തതിനാല്‍ ഈ വര്‍ഷം യൂണിഫോം ലഭിക്കുമോ എന്ന കാര്യം സംശയമാണ്.

Related Tags :
Similar Posts