< Back
Kerala
ശബരിമലയില്‍ സ്ത്രീപ്രവേശം; കെ സുരേന്ദ്രന്റെ നിലപാട് തള്ളി ബിജെപി നേതൃത്വംശബരിമലയില്‍ സ്ത്രീപ്രവേശം; കെ സുരേന്ദ്രന്റെ നിലപാട് തള്ളി ബിജെപി നേതൃത്വം
Kerala

ശബരിമലയില്‍ സ്ത്രീപ്രവേശം; കെ സുരേന്ദ്രന്റെ നിലപാട് തള്ളി ബിജെപി നേതൃത്വം

Khasida
|
31 May 2018 8:58 AM IST

ഭൂരിപക്ഷം പുരുഷന്മാരും വ്രതം അനുഷ്ഠിക്കുന്നില്ലെന്നും അതിനാല്‍ വ്രതത്തിന്റെ പേരില്‍ സ്ത്രീകളെ മാറ്റി നിര്‍ത്തേണ്ടതില്ലെന്നുമാണ് കെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ അഭിപ്രായപ്പെട്ടത്.

ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശം നല്‍കുന്നതിനെ അനുകൂലിച്ച കെ സുരേന്ദ്രന്‍റെ നിലപാടിനെതിരെ ബിജെപിയില്‍ ഭിന്നത്. സുരേന്ദ്രന്റെ നിലപാട് വ്യക്തിപരമാണെന്നും ശബരിമലയുടെ കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് ഭക്തരും ദേവസ്വം ബോര്‍ഡുമാണെന്നും സംസ്ഥാന നേതൃത്വം പ്രതികരിച്ചു.

ദര്‍ശനത്തിന് നാല്‍പ്പത്തിയൊന്നു ദിവസത്തെ വ്രതമാവശ്യമുണ്ടെന്നും സ്ത്രീകള്‍ക്ക് ആര്‍ത്തവമുണ്ടാകുന്നതിനാല്‍ വ്രതം പൂര്‍ത്തിയാക്കാനാവില്ലെന്നുമാണ് സ്ത്രീപ്രവേശത്തെ എതിര്‍ക്കുന്നവര്‍ പറയുന്നത്. എന്നാല്‍ ഭൂരിപക്ഷം പുരുഷന്മാരും വ്രതം അനുഷ്ഠിക്കുന്നില്ലെന്നും അതിനാല്‍ വ്രതത്തിന്റെ പേരില്‍ സ്ത്രീകളെ മാറ്റി നിര്‍ത്തേണ്ടതില്ലെന്നുമാണ് കെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ അഭിപ്രായപ്പെട്ടത്. പ്രകൃതി നിയമമായതിനാല്‍ ആര്‍ത്തവം വിശുദ്ധമാണെന്നും സുരേന്ദ്രന്‍ പറയുന്നു.

BJP ഈ നിലപാട് തള്ളി. വര്‍ഷം മുഴുവനും ദര്‍ശനം അനുവദിക്കണമെന്ന അഭിപ്രായവും സ്വീകാര്യമല്ല. അതേസമയം, സുരേന്ദ്രന്റെ നിലപാടിന് ഫേസ്ബുക്കില്‍ വ്യാപകമായ പിന്തുണയാണ് ലഭിച്ചത്.

Related Tags :
Similar Posts