< Back
Kerala
ആലപ്പുഴ കലക്ട്രേറ്റ് പരിസരത്തെ 20 സെന്‍റ് സ്ഥലം ജപ്തിചെയ്തുആലപ്പുഴ കലക്ട്രേറ്റ് പരിസരത്തെ 20 സെന്‍റ് സ്ഥലം ജപ്തിചെയ്തു
Kerala

ആലപ്പുഴ കലക്ട്രേറ്റ് പരിസരത്തെ 20 സെന്‍റ് സ്ഥലം ജപ്തിചെയ്തു

Ubaid
|
31 May 2018 9:32 PM IST

ആലപ്പുഴ വഴിച്ചേരി സ്വദേശി വിപി കുര്യന്‍ അമ്പലപ്പുഴ കരുമാടി സ്വദേശി എ സുബൈര്‍ കൊച്ചി വൈറ്റില സ്വദേശി വര്‍ക്കി മോന്‍സി കുരുവിള എന്നിവരാണ് റവന്യു റിക്കവറി നടപടികള്‍ക്കായി കോടതിയെ സമീപിച്ചത്

ആലപ്പുഴ കലക്ട്രേറ്റ് പരിസരത്തെ 20 സെന്‍റ് സ്ഥലം ജപ്തിചെയ്തു. ആലപ്പുഴ സബ് കോടതിയുടേതാണ് നടപടി. സര്‍ക്കാര്‍ പദ്ധതികള്‍ക്കായി സ്ഥലം ഏറ്റെടുത്ത വകയില്‍ പണം ലഭിക്കേണ്ടവരാണ് കോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് നേടിയത്.

ആലപ്പുഴ വഴിച്ചേരി സ്വദേശി വിപി കുര്യന്‍ അമ്പലപ്പുഴ കരുമാടി സ്വദേശി എ സുബൈര്‍ കൊച്ചി വൈറ്റില സ്വദേശി വര്‍ക്കി മോന്‍സി കുരുവിള എന്നിവരാണ് റവന്യു റിക്കവറി നടപടികള്‍ക്കായി കോടതിയെ സമീപിച്ചത്. ജലഗതാഗത പദ്ധതി, റയില്‍വെ വികസനം എന്നിവക്കായി ഏറ്റെടുത്ത സ്ഥലത്തിന്‍റെ നഷ്ടപരിഹാരം മുടങ്ങിയതുമായി ബന്ധപ്പെട്ടാണ് നടപടി. കലക്ട്രേറ്റ് പരിസരത്തെ മൂന്നു വസ്തുക്കള്‍ ജപ്തിചെയ്തുകൊണ്ടാണ് ആലപ്പുഴ സബ്കോടതി ഉത്തരവിട്ടത്. കലക്ട്രേറ്റിലെത്തിയ ആമീന്‍ ഉള്‍പ്പെടുന്ന ഉദ്യോഗസ്ഥര്‍ ജപ്തി നടപടി പൂര്‍ത്തിയാക്കി. മുപ്പത്തിയൊന്നു ലക്ഷം, ഇരുപത്തിരണ്ടുലക്ഷം, മൂന്നുലക്ഷം എന്നിങ്ങനെ മൂന്ന് നഷ്ടപരിഹാരത്തുകക്ക് തത്തുല്യമായാണ് ഇരുപതു സെന്‍റ് സ്ഥലവും അതിലെ വൃക്ഷങ്ങളും ജപ്തി ചെയ്തത്. പണമടച്ചാല്‍ ജപ്തി ഒഴിവാകും. അല്ലാത്ത പക്ഷം കോടതിയില്‍ നിന്ന്അനുകൂല വിധി സമ്പാദിച്ച ഇവര്‍ക്ക് സ്ഥലം ലേലത്തില്‍ വയ്ക്കാം.

Similar Posts