< Back
Kerala
മലയാളികള്‍ക്ക് സ്വന്തമെന്ന് പറയാവുന്ന ഏക എഴുത്തുകാരന്‍ എം.ടി മാത്രം; എം. മുകുന്ദന്‍മലയാളികള്‍ക്ക് സ്വന്തമെന്ന് പറയാവുന്ന ഏക എഴുത്തുകാരന്‍ എം.ടി മാത്രം; എം. മുകുന്ദന്‍
Kerala

മലയാളികള്‍ക്ക് സ്വന്തമെന്ന് പറയാവുന്ന ഏക എഴുത്തുകാരന്‍ എം.ടി മാത്രം; എം. മുകുന്ദന്‍

Ubaid
|
1 Jun 2018 4:39 AM IST

പൂര്‍വികരോടും ഭാഷയോടും കടപ്പാട് സൂക്ഷിച്ചുകൊണ്ടുതന്നെ വ്യത്യസ്തനാവാന്‍ എം.ടി ശ്രമിച്ചുവെന്ന് മലയാളം സര്‍‌വകലാശാല വൈസ് ചാന്‍സലര്‍‌ കെ ജയകുമാര്‍ പറഞ്ഞു

എല്ലാ മലയാളികള്‍ക്കും തങ്ങളുടെ സ്വന്തമെന്ന് പറയാവുന്ന എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായര്‍ മാത്രമാണെന്ന് സാഹിത്യകാരന്‍ എം മുകുന്ദന്‍. മറ്റുള്ളവരെല്ലാം ഏതെങ്കിലും വിഭാഗത്തിന്റെയോ പ്രത്യയശാസ്ത്രത്തിന്റെയോ എഴുത്തുകാരാണെന്നും എം മുകുന്ദന്‍ പറഞ്ഞു. കോഴിക്കോട് മടപ്പള്ളി ഗവണ്‍മെന്‍റ് കോളജ് മലയാള വിഭാഗം സംഘടിപ്പിച്ച ദ്വിദിന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

"ദേശം, എഴുത്ത്, കല-എം ടിയുടെ രചനാലോകം" എന്ന തലക്കെട്ടിലായിരുന്നു സെമിനാര്‍‌. എം.മുകുന്ദന്‍ എം.ടിക്ക് ഉപഹാരം സമര്‍പ്പിച്ചു. എല്ലാ മലയാളികളുടെയും എഴുത്തുകാരനാണ് എം.ടിയെന്ന് മുകുന്ദന്‍ അഭിപ്രായപ്പെട്ടു. ‌പൂര്‍വികരോടും ഭാഷയോടും കടപ്പാട് സൂക്ഷിച്ചുകൊണ്ടുതന്നെ വ്യത്യസ്തനാവാന്‍ എം.ടി ശ്രമിച്ചുവെന്ന് മലയാളം സര്‍‌വകലാശാല വൈസ് ചാന്‍സലര്‍‌ കെ ജയകുമാര്‍ പറഞ്ഞു.

എം.ടിയുടെ യാത്രകള്‍, പാട്ടുലോകങ്ങള്‍, നോവല്‍ ലോകങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ പ്രബന്ധാവതരം നടന്നു. വിദ്യാര്‍ഥികളും അധ്യാപകരുമായി നടന്ന മുഖാമുഖത്തില്‍ എം.ടി തന്റെ രചനാനുഭവങ്ങള്‍ പങ്കുവെച്ചു.

Similar Posts