< Back
Kerala
പള്‍സര്‍ സുനി മുന്‍പ് തന്റെ ഡ്രൈവറായിരുന്നു; ക്രിമിനലാണെന്ന് അറിഞ്ഞില്ല: മുകേഷ്Kerala
പള്‍സര്‍ സുനി മുന്‍പ് തന്റെ ഡ്രൈവറായിരുന്നു; ക്രിമിനലാണെന്ന് അറിഞ്ഞില്ല: മുകേഷ്
|1 Jun 2018 1:10 AM IST
സംഭവത്തെ സംബന്ധിച്ച് വ്യക്തത വരാത്തതിനാലാണ് സിനിമാ സംഘടനകള്‍ പ്രതികരിക്കാന്‍ വൈകിയതെന്നും മുകേഷ്
നടിയെ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി മുന്‍പ് തന്റെ ഡ്രൈവറായിരുന്നെന്ന് മുകേഷ് എംഎല്‍എ. അയാള്‍ ഇത്രയും വലിയ ക്രിമിനല്‍ ആണെന്ന് അറിയില്ലായിരുന്നു. സംഭവത്തില്‍ എത്രയും വേഗം നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. സംഭവത്തെ സംബന്ധിച്ച് വ്യക്തത വരാത്തതിനാലാണ് സിനിമാ സംഘടനകള്‍ പ്രതികരിക്കാന്‍ വൈകിയതെന്നും മുകേഷ് പറഞ്ഞു.