< Back
Kerala
Kerala

സ്ത്രീ സുരക്ഷിതയാവാതെ വനിതാദിനം ആശംസിക്കില്ല: മഞ്ജു വാര്യർ

Muhsina
|
31 May 2018 8:31 PM IST

പുതിയ സിനിമയായ സൈറ ബാനുവിന്റെ പ്രചരണാർഥം തൃശൂർ വിമല കോളജിൽ സംഘടിപ്പിച്ച പരിപാടിയിൽ സൈറാ ബാനുവിന്റെ വേഷത്തിലാണ് മഞ്ജു വാര്യർ എത്തിയത്

ഇപ്പോഴത്തെ സാഹചര്യമനുസരിച്ച് വനിതാ ദിനം ആഷോഷിക്കാൻ തോന്നുന്നില്ലെന്ന് മഞ്ജു വാര്യർ. സ്ത്രീ സുരക്ഷിതയാണെന്ന് തോന്നുന്ന കാലം വരെ വനിതാ ദിന ആശംസ പങ്ക് വെക്കാൻ പോലും തോന്നുന്നില്ലെന്നും മഞ്ജു തൃശൂരിൽ പറഞ്ഞു.

പുതിയ സിനിമയായ സൈറ ബാനുവിന്റെ പ്രചരണാർഥം തൃശൂർ വിമല കോളജിൽ സംഘടിപ്പിച്ച പരിപാടിയിൽ സൈറാ ബാനുവിന്റെ വേഷത്തിലാണ് മഞ്ജു വാര്യർ എത്തിയത്. ചെറിയ പ്രസംഗത്തിന് ശേഷം വിദ്യാർഥികളുമായി സംവാദം. ഇതിനിടയിൽ വനിതകൾക്ക് മാത്രമായി ഒരു ദിനം ആഘോഷിക്കേണ്ടതുണ്ടതുണ്ടോ എന്ന ഒരു വിദ്യാർഥിനിയുടെ ചോദ്യത്തിന് എല്ലാ ദിനവും എല്ലാവരുടേതുമാണെന്ന് വിശ്വസിച്ച് മുന്നോട്ട് പോകുന്നതാണ് നല്ലതെന്നുമായിരുന്നു മഞ്ജുവിന്‍റെ മറുപടി. നടൻ ഷെൻ നിഗം അടക്കം ചിത്രത്തിന്റെ അണിയറ പ്രവർത്തകരെല്ലാം പരിപാടിയില്‍ പങ്കെടുത്തു.

Related Tags :
Similar Posts