< Back
Kerala
ലത്തീന്‍ അതിരൂപതാ സഹായ മെത്രാനായി റവ.ഡോ ആര്‍ ക്രിസ്തുദാസ് അഭിഷിക്തനായിലത്തീന്‍ അതിരൂപതാ സഹായ മെത്രാനായി റവ.ഡോ ആര്‍ ക്രിസ്തുദാസ് അഭിഷിക്തനായി
Kerala

ലത്തീന്‍ അതിരൂപതാ സഹായ മെത്രാനായി റവ.ഡോ ആര്‍ ക്രിസ്തുദാസ് അഭിഷിക്തനായി

admin
|
31 May 2018 5:54 PM IST

കേരള കത്തോലിക്കാ സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മെത്രാനാണ് ഡോ ക്രിസ്തുദാസ്

തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ സഹായ മെത്രാനായി റവ.ഡോ ആര്‍ ക്രിസ്തുദാസ് അഭിഷിക്തനായി. കേരള കത്തോലിക്കാ സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മെത്രാനാണ് ഡോ ക്രിസ്തുദാസ്. വെട്ടുകാട് മാദ്രേ ദെ ദേവൂസ് കത്തീഡ്രലില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയിലായിരുന്നു ചടങ്ങ്. തിരുവനന്തപുരം അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ഡോ എം സൂസപാക്യം മുഖ്യകാര്‍മികനായിരുന്നു. സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വചനസന്ദേശം നല്‍കി. റവ.ക്രിസ്തുദാസിനെ സഹായമെത്രാനായി നിയമിച്ചുളള മാര്‍പാപ്പയുടെ സന്ദേശം ചടങ്ങില്‍ വായിച്ചു. ബിഷപ്പുമാരും വൈദികരും വിശ്വാസികളുമടക്കം നിരവധി പേര്‍ പങ്കെടുത്തു.

Related Tags :
Similar Posts