< Back
Kerala
കരാറുകാര്‍ക്കെതിരെയും ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ക്കെതിരെയും കേസ്കരാറുകാര്‍ക്കെതിരെയും ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ക്കെതിരെയും കേസ്
Kerala

കരാറുകാര്‍ക്കെതിരെയും ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ക്കെതിരെയും കേസ്

admin
|
1 Jun 2018 2:13 AM IST

പരമ്പരാഗതമായി മത്സര കമ്പക്കെട്ട് നടത്തിയിരുന്ന ക്ഷേത്രമാണ് പുറ്റിങ്ങല്‍ ദേവിക്ഷേത്രം.

കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ടിന് കരാറെടുത്ത കരാറുകാരിലൊരാളായ സുരേന്ദ്രനെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു. സുരേന്ദ്രന്‍ അപകടത്തില്‍ മരിച്ചതായി നേരത്തേ വാര്‍ത്തകള്‍ വന്നിരുന്നു. അപകടത്തില്‍ സുരേന്ദ്രന്റെ രണ്ടു മക്കള്‍ക്കും ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഇവരെ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇവര്‍ മൂന്നു പേരും കൂടിയാണ് വെടിക്കെട്ടിന്റെ കരാറെടുത്തിരുന്നത്.

മറ്റൊരു കരാറുകാരനായ കഴക്കൂട്ടം സ്വദേശി ഉമേഷും അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. അപകടത്തെ തുടര്‍ന്ന് ഉമേഷിനെതിരെ കേസെടുത്തിട്ടുണ്ട്. ജില്ലാ ഭരണകൂടത്തിന്റെ അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയതിനാണ് കേസ്. ഇദ്ദേഹത്തിന്റെ കഴക്കൂട്ടത്തെ വീട്ടില്‍ അപകടത്തെ തുടര്‍ന്ന് റെയ്ഡ് നടന്നു. ഉമേഷിന്റെ പിതാവായ കൃഷ്ണന്‍കുട്ടിയാണ് കമ്പക്കെട്ട് ഒരുക്കിയത്.

പരമ്പരാഗതമായി മത്സര കമ്പക്കെട്ട് നടത്തിയിരുന്ന ക്ഷേത്രമാണ് പുറ്റിങ്ങല്‍ ദേവിക്ഷേത്രം. എന്നാല്‍ മതിയായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നതിനാല്‍ ഇത്തവണ കലക്ടര്‍ അനുമതി നിഷേധിച്ചിരുന്നു. വെടിക്കെട്ട് നടത്തിപ്പുകാര്‍ക്കൊപ്പം ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

Similar Posts