< Back
Kerala
മങ്കട പിടിക്കുമെന്നുറപ്പിച്ച് എല്‍ഡിഎഫും യുഡിഎഫുംമങ്കട പിടിക്കുമെന്നുറപ്പിച്ച് എല്‍ഡിഎഫും യുഡിഎഫും
Kerala

മങ്കട പിടിക്കുമെന്നുറപ്പിച്ച് എല്‍ഡിഎഫും യുഡിഎഫും

admin
|
31 May 2018 8:06 PM IST

മലപ്പുറം ജില്ലയിലെ മങ്കട മണ്ഡലത്തിലെ പ്രചാരണം ശക്തമാണ്.

മലപ്പുറം ജില്ലയിലെ മങ്കട മണ്ഡലത്തിലെ പ്രചാരണം ശക്തമാണ്.

സിറ്റിങ് എംഎല്‍എ ടി എ അഹമ്മദ് കബീറാണ് യുഡിഎഫ് സ്ഥാനാര്‍ഥി. യുവാവായ ടി.കെ റഷീദലിയെയാണ് എല്‍ഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത്. വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലവും മങ്കടയില്‍ നിന്നാണ് ജനവിധി തേടുന്നത്.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ 23593 വോട്ടിനാണ് ടി എ അഹമ്മദ് കബീര്‍ വിജയിച്ചത്. എന്നാല്‍ ഇത്തവണ യുവാവായ അഡ്വക്കറ്റ് റഷീദലിയെ രംഗത്തിറക്കി ശക്തമായ മത്സരമാണ് എല്‍ഡിഎഫ് കാഴ്ച്ച വെക്കുന്നത്. എന്നാല്‍ മങ്കട മണ്ഡലം എന്നും തങ്ങള്‍ക്കെപ്പമാണെന്ന് യുഡിഎഫ് ഉറപ്പിച്ചു പറയുന്നു.

യുവമോര്‍ച്ച നേതാവ് ബി രതീശാണ് ബിജെപി സ്ഥാനാര്‍ഥി. വെല്‍ഫെയര്‍ പാര്‍ട്ടിയും പ്രചരണം രംഗത്ത് സജീവമാണ്. അഡ്വക്കറ്റ് എ.എ റഹീമാണ് എസ്ഡിപിഐ സ്ഥാനാര്‍ഥി.

Similar Posts