റോഡ് കുഴിക്കുന്നതിന് അദാനിക്ക് കുറഞ്ഞ നിരക്ക്; സിറ്റി ഗ്യാസ് പൈപ്പ് ലൈന്‍ പദ്ധതി വിവാദത്തില്‍റോഡ് കുഴിക്കുന്നതിന് അദാനിക്ക് കുറഞ്ഞ നിരക്ക്; സിറ്റി ഗ്യാസ് പൈപ്പ് ലൈന്‍ പദ്ധതി വിവാദത്തില്‍
|സിറ്റി ഗ്യാസ് പദ്ധതിക്ക് വേണ്ടി കൊച്ചിയില്‍ 890 കിലോമീറ്റര്‍ റോഡ് കുഴിക്കേണ്ടതുണ്ട്
സിറ്റി ഗ്യാസ് പൈപ്പ് ലൈന്‍ പദ്ധതിക്കായി റോഡ് പൊളിക്കാന്‍ അദാനി ഗ്രൂപ്പിന് സര്‍ക്കാര്‍ ഇളവ് അനുവദിച്ചത് വിവാദമാകുന്നു. കൊച്ചി നഗരസഭ ഈടാക്കുന്നതിലും കുറവ് തുക മാത്രമെ അദാനിയില്‍ നിന്ന് വാങ്ങാവുവെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. റോഡ് കുഴിക്കാന്‍ ഗ്യാസ് പദ്ധതിക്ക് ലഭിക്കുന്ന ഇളവ് മറ്റ് ആവശ്യങ്ങള്‍ക്കും നല്‍കേണ്ടി വന്നാല്‍ അത് സര്‍ക്കാരിന് വലിയ നഷ്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.
സിറ്റി ഗ്യാസ് പദ്ധതിക്ക് വേണ്ടി കൊച്ചിയില്‍ 890 കിലോമീറ്റര്‍ റോഡ് കുഴിക്കേണ്ടതുണ്ട്. പൊതു മരാമത്ത് വകുപ്പ് നഗരസഭയില്‍ അടക്കുന്നതുക അദാനി ഗ്രൂപ്പും അടച്ചാല്‍ മതിയെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. അങ്ങനെ വന്നാല്‍ എണ്‍പതോളം കോടി രൂപ നഗരസഭക്ക് നഷ്ടമാകും. കുറഞ്ഞ തുക കൊണ്ട് കുഴിച്ച റോഡ് നന്നാക്കാനാകില്ലെന്ന് നഗര സഭ വ്യക്തമാക്കുന്നു. കേരളം മുഴുവന്‍ പദ്ധതി നടപ്പിലാക്കുകയാണെങ്കില്‍ സര്‍ക്കാരിന് കോടിക്കണക്കിന് രൂപ നഷ്ടം ഉണ്ടാകും.
അദാനി ഗ്രൂപ്പിന് നല്‍കിയ ഇളവ് ചൂണ്ടിക്കാട്ടി മറ്റ് കമ്പനികളും കോടതിയെ സമീപിച്ചാല്‍ അനുകൂല വിധി ലഭിക്കാനുമിടയുണ്ട്. ഫോണ്‍ കേബിള്‍ സ്ഥാപിക്കുന്നതിന് ഇളവ് ആവശ്യപ്പെട്ട് റിലയന്‍സ് ഇപ്പോള്‍ തന്നെ കൊച്ചി നഗരസഭയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. കുടിവെള്ള പദ്ധതിക്ക് പോലും സാധാരണക്കാരില്‍ നിന്ന് വലിയ തുക ഈടാക്കുമ്പോഴാണ് കോര്‍പറേറ്റുകള്‍ക്ക് ഈ ആനുകൂല്യം ലഭിക്കുന്നത്. സിറ്റി ഗ്യാസ് പദ്ധതി വേഗത്തിലാക്കുന്നതിനാണ് ഇളവുകള്‍ നല്‍കുന്നതെന്നാണ് സര്‍ക്കാര്‍ വാദം.