< Back
Kerala
വാഹന നികുതി വെട്ടിപ്പ് കേസ്: അമല പോളിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍Kerala
വാഹന നികുതി വെട്ടിപ്പ് കേസ്: അമല പോളിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍
|31 May 2018 2:30 PM IST
വ്യാജ വിലാസത്തിൽ പുതുച്ചേരിയില്‍ വാഹനം രജിസ്റ്റർ ചെയ്ത് നികുതി വെട്ടിച്ചിട്ടില്ലെന്ന് അമല പോൾ മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു
ആഡംബര വാഹന നികുതി വെട്ടിപ്പ് കേസിൽ ചലച്ചിത്രതാരം അമല പോള്‍ സമര്‍പ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. വ്യാജ വിലാസത്തിൽ പുതുച്ചേരിയില്‍ വാഹനം രജിസ്റ്റർ ചെയ്ത് നികുതി വെട്ടിച്ചിട്ടില്ലെന്ന് അമല പോൾ മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു. ഷൂട്ടിംഗ് ആവശ്യങ്ങൾക്കായി പോണ്ടിച്ചേരിയിൽ താമസിക്കാറുണ്ട്. അവിടെ വാടകയ്‌ക്കെടുത്ത വിലാസത്തിലാണ് വാഹനം രാജിസ്റ്റർ ചെയ്തത്. നിയമ വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും അമലയുടെ ഹരജിയിലുണ്ട്.