< Back
Kerala
Kerala
സഹോദരന് നീതി തേടി ശ്രീജിത്ത് സമരം തുടങ്ങിയിട്ട് 764 ദിവസം; പിന്തുണയുമായി സോഷ്യല്‍മീഡിയ
|31 May 2018 5:58 PM IST
മാധ്യമങ്ങളുടേയും സോഷ്യല്‍ മീഡിയയുടേയും ഇടപെടലില്‍ പ്രതീക്ഷ അര്‍പ്പിച്ചാണ് ശ്രീജിത്ത് ഓരോ മണിക്കൂറും തള്ളി നീക്കുന്നത്
അനുജന്റെ മരണത്തിന് ഉത്തരവാദിയായ പൊലീസുകാര്‍ക്കെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടേറിയേറ്റിന് മുന്നില്‍ ശ്രീജിത്ത് നടത്തുന്ന സമരം 764ാം ദിവസത്തില്‍. മാധ്യമങ്ങളുടേയും സോഷ്യല്‍ മീഡിയയുടേയും ഇടപെടലില്‍ പ്രതീക്ഷ അര്‍പ്പിച്ചാണ് ശ്രീജിത്ത് ഓരോ മണിക്കൂറും തള്ളി നീക്കുന്നത്.
സോഷ്യല്‍മീഡിയയില്‍ വലിയ ഇടപെടല്‍ നടക്കുന്നുണ്ടങ്കിലും ആരെങ്കിലും പറഞ്ഞാണ് ശ്രീജിത്ത് അതറിയുന്നത്. സിബിഐ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ ശിപാര്‍ശ ചെയ്തെങ്കിലും സിബിഐ കേസ് ഏറ്റെടുക്കുന്നില്ലെന്നാണ് സര്‍ക്കാര്‍ വിശദീകരണം.