< Back
Kerala
സ്വകാര്യ ബസ് സമരത്തിനെതിരായ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കുംKerala
സ്വകാര്യ ബസ് സമരത്തിനെതിരായ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
|31 May 2018 2:55 PM IST
ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന ബസ് സമരം നേരിടാൻ കേരള അവശ്യ സേവന നിയമം പ്രയോഗിക്കണം എന്നാണ് ഹരജിയിലെ ആവശ്യം
സ്വകാര്യ ബസ് സമരം ചോദ്യം ചെയ്ത് നൽകിയ പൊതുതാൽപര്യ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന ബസ് സമരം നേരിടാൻ കേരള അവശ്യ സേവന നിയമം പ്രയോഗിക്കണം എന്നാണ് ഹരജിയിലെ ആവശ്യം. സമരം നേരിടാൻ സ്വീകരിച്ച നടപടികൾ സർക്കാർ ഹൈക്കോടതിയെ അറിയിക്കും. സര്‍വീസ് മുടക്കുന്നത് പെര്‍മിറ്റ് ചട്ടങ്ങളുടെ ലംഘനമാണ്. സമരം നടത്തുന്ന സ്വകാര്യ ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കാന്‍ നോട്ടീസ് നല്‍കുമെന്നാണ് സർക്കാർ കോടതിയിൽ സ്വീകരിച്ച നിലപാട്.