< Back
Kerala
കണ്ണൂരില്‍ ഗാന്ധി പ്രതിമക്ക് നേരെ ആക്രമണംകണ്ണൂരില്‍ ഗാന്ധി പ്രതിമക്ക് നേരെ ആക്രമണം
Kerala

കണ്ണൂരില്‍ ഗാന്ധി പ്രതിമക്ക് നേരെ ആക്രമണം

Sithara
|
31 May 2018 2:53 PM IST

കണ്ണൂർ തളിപ്പറമ്പിൽ ഗാന്ധി പ്രതിമക്ക് നേരെ ആക്രമണം.

കണ്ണൂർ തളിപ്പറമ്പിൽ ഗാന്ധി പ്രതിമക്ക് നേരെ ആക്രമണം. പ്രതിമയുടെ കണ്ണട തകർത്തു. പ്രതിമയിലിട്ടിരുന്ന മാലയും നശിപ്പിച്ചു. പ്രതിമ തകർത്തയാൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

തളിപ്പറമ്പ് താലൂക്ക് ഓഫീസിന് മുന്‍പിലെ പ്രതിമക്ക് നേരെയാണ് ആക്രമണമുണ്ടായത്. കാവി മുണ്ടുടുത്ത ഒരാളാണ് പ്രതിമ തകര്‍ക്കാനെത്തിയതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഇയാളുടെ ഫോട്ടോ നാട്ടുകാര്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. ഇയാള്‍ക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്നാണ് പൊലീസ് നല്‍കുന്ന പ്രാഥമിക വിവരം.

Similar Posts