< Back
Kerala
എആര്‍ നഗറിലെ ദേശീയപാത അലൈന്‍മെന്റില്‍ അട്ടിമറിഎആര്‍ നഗറിലെ ദേശീയപാത അലൈന്‍മെന്റില്‍ അട്ടിമറി
Kerala

എആര്‍ നഗറിലെ ദേശീയപാത അലൈന്‍മെന്റില്‍ അട്ടിമറി

Subin
|
31 May 2018 12:52 PM IST

എ.ആര്‍ നഗര്‍ നഗറിലെ വലിയപറമ്പ് മുതല്‍ അരീത്തോട് വരെയുള്ള 400 മീറ്ററിലാണ് നിലവിലെ ദേശീയപാത ഒഴിവാക്കി പുതിയ അലൈന്‍മെന്റ് ഉണ്ടാക്കിയത്. നിലവിലെ പാതക്ക് ഇരുവശവും ആവശ്യത്തിന് സ്ഥലം ഉണ്ടായിരിക്കെയാണ് ഈ അട്ടിമറി.

ദേശീയപാത സര്‍വേക്കിടെ സംഘര്‍ഷമുണ്ടായ മലപ്പുറം തലപ്പാറയില്‍ അലൈന്‍മെന്റിലെ ക്രമക്കേട് ഏറെ പ്രകടമാണ്. എ.ആര്‍ നഗര്‍ പഞ്ചായത്തിലെ വലിയ പറമ്പ് മുതല്‍ അരീത്തോട് വരെ ജനവാസ കേന്ദ്രങ്ങളിലേക്ക് പാത വളച്ചെടുത്തിരിക്കുകയാണ്. 32 വീടുകള്‍ നഷ്ടപ്പെടുന്ന സാഹചര്യമാണ് ഇതുകൊണ്ട് ഉണ്ടായത്.

എ.ആര്‍ നഗര്‍ നഗറിലെ വലിയപറമ്പ് മുതല്‍ അരീത്തോട് വരെയുള്ള 400 മീറ്ററിലാണ് നിലവിലെ ദേശീയപാത ഒഴിവാക്കി പുതിയ അലൈന്‍മെന്റ് ഉണ്ടാക്കിയത്. നിലവിലെ പാതക്ക് ഇരുവശവും ആവശ്യത്തിന് സ്ഥലം ഉണ്ടായിരിക്കെയാണ് ഈ അട്ടിമറി. അലൈന്‍മെന്റ് മാറ്റത്തിന്റെ യുക്തിയെക്കുറിച്ച് ആര്‍ക്കും വ്യക്തതയില്ല. കുറ്റിപ്പുറത്ത് നിന്ന് തുടങ്ങിയ സര്‍വേ 38 കിലോമീറ്റര്‍ പിന്നിട്ട ശേഷം തലപ്പാറയില്‍ മാത്രം സംഘര്‍ഷമുണ്ടായതിന്റെ കാരണവും ഇതു തന്നെയാകാം.

Related Tags :
Similar Posts