< Back
Kerala
മലപ്പുറം ജില്ലയിലെ നാല് പനിമരണങ്ങളില്‍ രണ്ടെണ്ണം നിപ വൈറസ് മൂലംKerala
മലപ്പുറം ജില്ലയിലെ നാല് പനിമരണങ്ങളില്‍ രണ്ടെണ്ണം നിപ വൈറസ് മൂലം
|31 May 2018 4:48 PM IST
ഇന്ന് കോഴിക്കോട് മരിച്ച രണ്ടു പേര്‍ക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ചു
മലപ്പുറത്ത് പനി ബാധിച്ച് നാല് മരണങ്ങളില്‍ രണ്ട് പേരുടെ മരണം നിപ വൈറസ് മൂലമെന്ന് സ്ഥിരീകരിച്ചു. മലപ്പുറത്ത് നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്കെത്തിയവരാണ് ഇവര്‍. ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരിച്ച രണ്ടു പേരുടെ മരണം നിപ വൈറസ് ബാധയെ തുടര്‍ന്നെന്ന് തെളിഞ്ഞതായും ആരോഗ്യമന്ത്രി കെ കെ ശൈലജ. പന്തിരിക്കരയില്‍ മരിച്ചവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കുമ്പോള്‍ അവിടെയെത്തിയവരാണ് മലപ്പുറത്ത് മരിച്ചവരെന്നും മന്ത്രി അറിയിച്ചു.
ഇതുവരെ 12 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതില്‍ പത്തുപേര്‍ മരിച്ചു. രണ്ടുപേരുടെ നില അതീവ ഗുരുതരമെന്നും ആരോഗ്യ മന്ത്രി. 18 പേരുടെ രക്തസാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിരുന്നു. ആറ് പേര്‍ നിരീക്ഷണത്തിലാണെന്നും മന്ത്രി.