< Back
Kerala
പാചകവാതക വിലവര്‍ധന: ഹോട്ടല്‍ ഭക്ഷണ വിലയും പൊള്ളുംപാചകവാതക വിലവര്‍ധന: ഹോട്ടല്‍ ഭക്ഷണ വിലയും പൊള്ളും
Kerala

പാചകവാതക വിലവര്‍ധന: ഹോട്ടല്‍ ഭക്ഷണ വിലയും പൊള്ളും

admin
|
1 Jun 2018 2:24 AM IST

ഹോട്ടല്‍ ഭക്ഷണത്തെ ആശ്രയിക്കുന്ന സാധാരണക്കാരെയും വിലവര്‍ധന കാര്യമായി ബാധിക്കും.

പാചക വാതകത്തിന്റെ വിലവര്‍ധന ഏറ്റവും അധികം ബാധിക്കുന്നത് ഹോട്ടലുകളെയും കേറ്ററിങ് സര്‍വീസുകളെയുമാണ്. ഹോട്ടല്‍ ഭക്ഷണത്തെ ആശ്രയിക്കുന്ന സാധാരണക്കാരെയും വിലവര്‍ധന കാര്യമായി ബാധിക്കും.

പാചക വാതകവില വര്‍ധന റെസ്റ്റോറന്റുകളിലും കാറ്ററിങ് സര്‍വീസ് മേഖലയിലും ഭക്ഷണ നിരക്ക് ഉയര്‍ത്തുന്നതിന് കാരണമാകും. ഇതില്‍ ബലിയാടാകുന്നതാകട്ടെ ഹോട്ടല്‍ ഭക്ഷണത്തെ ആശ്രയിക്കുന്ന നഗരങ്ങളിലെ സാധാരണക്കാരും. കേരളത്തിലെ മിക്ക ഹോട്ടലുകളും പാചകത്തിന് എല്‍പിജി സിലിണ്ടറുകളെയാണ് ആശ്രയിക്കുന്നത്. അവശ്യ വസ്തുക്കളുടെ വില വര്‍ധനവിന് പിന്നാലെ പാചക വാതകത്തിന്റെയും വില കൂട്ടിയതിനാല്‍ ഭക്ഷണ പദാര്‍ഥങ്ങളുടെ വില കൂട്ടാതെ വഴിയില്ലെന്നാണ് ഹോട്ടലുടമകള്‍ പറയുന്നത്.

അടിക്കടിയുണ്ടാകുന്ന വില വര്‍ധനവ് തടയാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ഹോട്ടലുടമകള്‍ ആവശ്യപ്പെടുന്നു.
നിലവില്‍ ഭക്ഷണ വില നിയന്ത്രണത്തിന് മാനദണ്ഡങ്ങള്‍ ഒന്നുമില്ലാത്തത് സാധാരണക്കാരന്റെ പോക്കറ്റ് കാലിയാക്കുമെന്ന് ഉറപ്പാണ്.

Related Tags :
Similar Posts