< Back
Kerala
ഷൊര്‍ണൂരില്‍ പിടിയിലായവരില്‍ ആറ് പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായതായി വൈദ്യപരിശോധനാഫലംഷൊര്‍ണൂരില്‍ പിടിയിലായവരില്‍ ആറ് പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായതായി വൈദ്യപരിശോധനാഫലം
Kerala

ഷൊര്‍ണൂരില്‍ പിടിയിലായവരില്‍ ആറ് പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായതായി വൈദ്യപരിശോധനാഫലം

Sithara
|
1 Jun 2018 3:01 AM IST

ഷൊര്‍ണൂരില്‍ പിടിയിലായ ഇതര സംസ്ഥാനക്കാരുടെ കൂടെയുണ്ടായിരുന്ന പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായതായി റിപ്പോര്‍ട്ട്.

ഷൊര്‍ണൂരില്‍ പിടിയിലായ ഇതര സംസ്ഥാനക്കാരുടെ കൂടെയുണ്ടായിരുന്ന പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായതായി റിപ്പോര്‍ട്ട്. ആറ് പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരയായതായി വൈദ്യപരിശോധനയില്‍ തെളിഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംശയകരമായ സാഹചര്യത്തില്‍ കണ്ടതിനെ തുടര്‍ന്ന് റെയില്‍വെ പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.

19നും 18നും ഇടയില്‍ പ്രായമുള്ള 6 പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരയായെന്നാണ് പാലക്കാട് ജില്ലാ ആശുപത്രിയില്‍ നടത്തിയ വൈദ്യ പരിശോധനയില്‍ വ്യക്തമായത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സ്ത്രീകളും കുട്ടികളും പുരുഷന്‍മാരുമടങ്ങുന്ന 36 പേരെ ഷൊര്‍ണൂര്‍ റെയില്‍വേ പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഘത്തിലുള്ളവര്‍ ജാര്‍ഖണ്ഡ്, ഒഡീഷ സ്വദേശികളാണെന്നാണ് പോലീസ് പറയുന്നത്. യാത്രക്കാര്‍ നല്‍കിയ വിവരമനുസരിച്ചാണ് പൊലീസ് റെയ്ഡ് നടത്തി ഇവരെ കസ്റ്റഡിയിലെടുത്തത്.

കസ്റ്റഡിയിലെടുത്തവരില്‍ 15 പെണ്‍കുട്ടികളുണ്ട്. ഇവരുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് നടത്തിയ വൈദ്യ പരിശോധനയിലാണ് പീഡനത്തിരയായ വിവരം പുറത്തുവന്നിരിക്കുന്നത്. വൈദ്യ പരിശോധനാഫലം പൊലീസ് ശിശുക്ഷേമ സമിതിക്ക് കൈമാറി. സ്ത്രീകളെയും കുട്ടികളെയും ഇപ്പോള്‍ മഹിളാ മന്ദിരത്തിലാണ് താമസിപ്പിച്ചിരിക്കുന്നത്. സംഭവത്തില്‍ ഇന്റലിജന്‍സ്, റെയില്‍വേ പൊലീസ് എന്നിവരുടെ അന്വേഷണം പുരോഗമിക്കുകയാണ്.

Similar Posts