< Back
Kerala
വയനാട് സ്വകാര്യബസും കാറും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചുവയനാട് സ്വകാര്യബസും കാറും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു
Kerala

വയനാട് സ്വകാര്യബസും കാറും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു

Subin
|
1 Jun 2018 3:30 PM IST

തരുവണ നടയ്ക്കല്‍ റാത്തപ്പിള്ളി മേരി പൌലോസ്, മകന്‍ സിറിള്‍ പൌലോസ് എന്നിവരാണ് മരിച്ചത്.

വയനാട് ദ്വാരകയില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു. ഒന്നരവയസുകാരന്‍ അടക്കം രണ്ടു പേര്‍ക്ക് പരുക്കേറ്റു. തരുവണ നടയ്ക്കല്‍ റാത്തപ്പിള്ളി മേരി പൌലോസ്, മകന്‍ സിറിള്‍ പൌലോസ് എന്നിവരാണ് മരിച്ചത്.

മേരിയുടെ ഭര്‍ത്താവ് പൌലോസ്, സിറിളിന്‍റെ മകന്‍ ഒന്നരവയസുകാരന്‍ ഡോണ്‍ എന്നിവരെ പരുക്കുകളോടെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകനെ ആശുപത്രിയില്‍ കാണിച്ച ശേഷം തിരികെ തരുവണയിലേയ്ക്ക് വരുകയായിരുന്നു സിറിളും കുടുംബവും. മാനന്തവാടിയിലേയ്ക്കു പോവുകയായിരുന്നു സ്വകാര്യബസ്. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.

Related Tags :
Similar Posts