< Back
Kerala
കെഎംഎംഎല്ലില്‍ നിന്നുള്ള മലിനീകരണത്തിന്റെ നേര്‍കാഴ്ചയായി ആകാശചിത്രംകെഎംഎംഎല്ലില്‍ നിന്നുള്ള മലിനീകരണത്തിന്റെ നേര്‍കാഴ്ചയായി ആകാശചിത്രം
Kerala

കെഎംഎംഎല്ലില്‍ നിന്നുള്ള മലിനീകരണത്തിന്റെ നേര്‍കാഴ്ചയായി ആകാശചിത്രം

Sithara
|
1 Jun 2018 4:07 PM IST

വന്‍തോതിലുള്ള മലിനീകരണം മൂലം കടല്‍ ഇപ്പോള്‍ മഞ്ഞ നിറത്തില്‍ ആയിരിക്കുകയാണ്.

കെഎംഎംഎല്ലില്‍ നിന്നുള്ള മലിനീകരണത്തിന്‍റെ നേര്‍ചിത്രമായി ചവറയിലെ ആകാശ ചിത്രം. പൊതുമേഖല സ്ഥാപനമായ കെഎംഎംഎല്ലിലെ സമീപത്തെ ആകാശ ചിത്രങ്ങളാണ് മലിനീകരണത്തെ കുറിച്ച് വ്യക്തമാക്കുന്നത്. വന്‍തോതിലുള്ള മലിനീകരണം മൂലം കടല്‍ ഇപ്പോള്‍ മഞ്ഞ നിറത്തില്‍ ആയിരിക്കുകയാണ്.

ചവറ കെഎംഎംഎല്ലില്‍ നിന്നും കടലിലേക്ക് ഒഴുക്കി വിടുന്ന മാലിന്യമാണിത്. വന്‍തോതിലുള്ള രാസമാലിന്യത്തിന്റെ ഒഴുക്ക് മൂലം കെഎംഎംഎല്ലിന് സമീപം കടല്‍ മഞ്ഞ നിറത്തിലായിരിക്കുന്നു. കെഎംഎംഎല്ലിന്റെ സമീപം കടലിന്‍റെ ആകാശ ചിത്രം പരിശോധിച്ചാല്‍ മലിനീകരണത്തിന്‍രെ കാഠിന്യം മനസിലാകും. അതുകൊണ്ടുതന്നെ ഈ മലിനീകരണം സോഷ്യല്‍ മീഡിയാകളിലും വലിയ ചര്‍ച്ചാ വിഷയം ആകുന്നുണ്ട്

കെഎംഎംഎല്ലിന്‍റെ മിനറല്‍ സെപ്പറേഷന്‍ യൂണിറ്റില്‍ നിന്നാണ് രാസമാലിന്യം കടിലിലേക്ക് തള്ളുന്നത്. ഇതിനു പുറമേ ടിഎസ് കനാലിലേക്കും പൈപ്പ് ഉപയോഗിച്ച് കെഎംഎംഎല്‍ രാസമാലിന്യം ഒഴുക്കുന്നുണ്ട്. ആധുനിക രീതിയിലുള്ള മലിനീകരണ നിയന്ത്രണ സംവിധാനങ്ങള്‍ കെഎംഎംഎല്ലിന് ഇല്ല എന്നതാണ് മാലിന്യം കടലിലേക്കും ജലാശയങ്ങളിലേക്കും ഒഴുക്കുവാന്‍ കാരണം.

Similar Posts