< Back
Kerala
രണ്ട് സ്വാശ്രയ മെഡിക്കല്‍ കോളജുകളുടെ പ്രവേശ നടപടി റദ്ദാക്കിരണ്ട് സ്വാശ്രയ മെഡിക്കല്‍ കോളജുകളുടെ പ്രവേശ നടപടി റദ്ദാക്കി
Kerala

രണ്ട് സ്വാശ്രയ മെഡിക്കല്‍ കോളജുകളുടെ പ്രവേശ നടപടി റദ്ദാക്കി

Alwyn
|
1 Jun 2018 4:05 PM IST

പാലക്കാട് കരുണ, കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജുകളുടെ പ്രവേശ നടപടികളാണ് റദ്ദ് ചെയ്തത്. പ്രവേശ നടപടിയില്‍ സുതാര്യത ഇല്ലാത്തതിനെത്തുടര്‍ന്നാണ് നടപടി.

രണ്ട് സ്വാശ്രയ മെഡിക്കല്‍ കോളജുകളുടെ പ്രവേശ നടപടി ജെയിംസ് കമ്മിറ്റി റദ്ദാക്കി. പാലക്കാട് കരുണ, കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജുകളുടെ പ്രവേശ നടപടികളാണ് റദ്ദ് ചെയ്തത്. പ്രവേശ നടപടിയില്‍ സുതാര്യത ഇല്ലാത്തതിനെത്തുടര്‍ന്നാണ് നടപടി.

പ്രവേശ മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്കെതിരെ ജെയിംസ് കമ്മിറ്റി നടപടി എടുത്തത്. ഓണ്‍ലൈന്‍ അപേക്ഷ സംവിധാനത്തില്‍ സുതാര്യത ഇല്ലെന്നായിരുന്നു കണ്ടെത്തല്‍. ഇത് പല കോടതി വിധികളുടെയും പ്രവേശ മാനദണ്ഡങ്ങളുടെയും ലംഘനമാണ്. ജെയിംസ് കമ്മിറ്റി നേരത്തെ മുന്നറിയിപ്പ് നോട്ടീസ് നല്‍കിയിട്ടും കോളജുകള്‍ ഇത് മുഖവിലക്കെടുത്തില്ല. ഈ സാഹചര്യത്തിലാണ് കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളജുകളു‍കൾക്കെതിരെ ജെയിംസ് കമ്മിറ്റിയുടെ കര്‍ശന നടപടി. കോളജുകള്‍ ഈ അധ്യയന വര്‍ഷത്തേക്ക് ഇതുവരെ നടത്തിയ മുഴുവന്‍ പ്രവേശവും ജെയിംസ് കമ്മിറ്റി റദ്ദാക്കി. ഓണ്‍ലൈന്‍ വഴി പുതിയ അപേക്ഷകള്‍ സ്വീകരിക്കാന്‍ ഈ മാസം 19 വരെ ജെയിംസ് കമ്മിറ്റി സമയവും അനുവദിച്ചു.

Similar Posts