< Back
Kerala
റേഷന്‍ കാര്‍ഡുകളിലെ തെറ്റു തിരുത്താതെ സിവില്‍ സപ്ലൈസ് വകുപ്പ്റേഷന്‍ കാര്‍ഡുകളിലെ തെറ്റു തിരുത്താതെ സിവില്‍ സപ്ലൈസ് വകുപ്പ്
Kerala

റേഷന്‍ കാര്‍ഡുകളിലെ തെറ്റു തിരുത്താതെ സിവില്‍ സപ്ലൈസ് വകുപ്പ്

Subin
|
1 Jun 2018 8:12 PM IST

2017 ഫെബ്രുവരി ഒന്നിന് വിതരണം ചെയ്യുമെന്ന് പറയുന്ന പുതിയ കാര്‍ഡും കുറ്റമറ്റതാകില്ലെന്ന് ചുരുക്കം.  തെറ്റുതിരുത്താനായി ഇനിയും ജനങ്ങള്‍ ഏറെ ഓടേണ്ടി വരും. 

റേഷന്‍കാര്‍ഡ് പുതുക്കാനും ഭക്ഷ്യസുരക്ഷാ ആനുകൂല്യങ്ങള്‍ക്കര്‍ഹരായ മുന്‍ഗണനാവിഭാഗത്തെ കണ്ടെത്താനും നടപടി തുടങ്ങി വര്‍ഷങ്ങളായിട്ടും സിവില്‍ സപ്ലൈസ് വകുപ്പ് വിതരണം ചെയ്യുക തെറ്റുകളോട് കൂടിയ കാര്‍ഡുകള്‍. പുതിയ കാര്‍ഡുകള്‍ കൈയ്യില്‍ കിട്ടിയ ശേഷം മാത്രമേ ഇനി തെറ്റുതിരുത്താനാവുകയുള്ളു. തെറ്റുതിരുത്താനായി നിരവധി തവണ ഓഫീസുകള്‍ കയറി ഇറങ്ങിയ ജനങ്ങളെ വിഡ്ഡികളാക്കുകയാണ് സിവില്‍ സപ്ലൈസ് വകുപ്പ്.

നിലവിലെ കാര്‍ഡുകളുടെ കാലാവധി 2012ല്‍ അവസാനിച്ചിരുന്നു. പുതിയ കാര്‍ഡിനായി 2015 ജനുവരി 1നാണ് അപേക്ഷാ ഫോറം വിതരണം ചെയ്തത്. അതീവ ശ്രദ്ധയോടെ പൂരിപ്പിക്കണമെന്ന നിര്‍ദ്ദേശത്തോടെയായിരുന്നു ഫോറം വിതരണം. സാമൂഹ്യ സംഘടനകള്‍ വ്യാപകമായി സഹായ കേന്ദ്രങ്ങളും ഫോറം പൂരിപ്പിക്കാനായൊരുക്കി.

എന്നാല്‍ തെറ്റുകളുടെ പ്രളയമായിരുന്നു സിവില്‍ സപ്ലൈസ് വെബ്‌സൈറ്റിലൂടെ പ്രസിദ്ധപ്പെടുത്തിയ കാര്‍ഡുകളില്‍. പിന്നീട് ഇത് തിരുത്താനുള്ള നെട്ടോട്ടം. ഏറ്റവുമൊടുവില്‍ മുന്‍ഗണന ലിസ്റ്റില്‍മേലുള്ള പരാതികള്‍ മാത്രമാണിപ്പോള്‍ സ്വീകരിക്കുന്നത്. മറ്റ് തെറ്റുകള്‍ പുതിയ കാര്‍ഡ് ലഭിച്ചാല്‍ മാത്രമേ തിരുത്താനാകൂ.

2017 ഫെബ്രുവരി ഒന്നിന് വിതരണം ചെയ്യുമെന്ന് പറയുന്ന പുതിയ കാര്‍ഡും കുറ്റമറ്റതാകില്ലെന്ന് ചുരുക്കം.
തെറ്റുതിരുത്താനായി ഇനിയും ജനങ്ങള്‍ ഏറെ ഓടേണ്ടി വരും.

Related Tags :
Similar Posts