< Back
Kerala
പട്ടിക്കാട് ജാമിഅ നൂരിയ അറബി കോളേജ് വാര്‍ഷിക സമ്മേളനം; ഈ വര്‍ഷം 207 പേര്‍ക്ക് സനദ് നല്‍കുംപട്ടിക്കാട് ജാമിഅ നൂരിയ അറബി കോളേജ് വാര്‍ഷിക സമ്മേളനം; ഈ വര്‍ഷം 207 പേര്‍ക്ക് സനദ് നല്‍കും
Kerala

പട്ടിക്കാട് ജാമിഅ നൂരിയ അറബി കോളേജ് വാര്‍ഷിക സമ്മേളനം; ഈ വര്‍ഷം 207 പേര്‍ക്ക് സനദ് നല്‍കും

Trainee
|
1 Jun 2018 4:30 PM IST

ഞായറാഴ്ച്ച സമ്മേളനം സമാപിക്കും

മലപ്പുറം പട്ടിക്കാട് ജാമിഅ നൂരിയ്യ അറബി കോളേജിന്‍റെ അന്‍പത്തിനാലാം വാര്‍ഷിക സമ്മേളനം ഞായറാഴ്ച സമാപിക്കും. 207 വിദ്യാര്‍ത്ഥികള്‍ക്ക് സമ്മേളനത്തില്‍ സനദ് സമ്മാനിക്കും.

സമസ്തയുടെ നിയന്ത്രണത്തിലുള്ള ജാമിഅ നൂരിയ്യ അറബി കോളജിന്‍റെ വാര്‍ഷിക സമ്മേളനം സംഘടനയുടെ പ്രധാന പരിപാടികളില്‍ ഒന്നാണ്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പതാക ഉയര്‍ത്തിയാണ് സമ്മേളനത്തിന് തുടക്കം കുറിച്ചത്.

വിദ്യാഭ്യാസ സമ്മേളനം, രാഷ്ട്രാന്തരീയ സമ്മേളനം, പ്രവാസി സംഗമം തുടങ്ങിയവ സമ്മേളനത്തിന്‍റെ ഭാഗമായി നടക്കും. ഞായറാഴ്ച വൈകീട്ട് നടക്കുന്ന സമാപന സമ്മേളനത്തില്‍ ആയിരങ്ങള്‍ പങ്കെടുക്കും. ഫൈസി ബിരുദം നേടിയ 207 വിദ്യാര്‍ത്ഥികള്‍ക്ക് സമ്മേളനത്തില്‍ സനദ് സമ്മാനിക്കും.

Related Tags :
Similar Posts