< Back
Kerala
ലക്ഷ്മി നായര്‍ക്കെതിരായ പരാതിയില്‍ കഴമ്പുണ്ടെന്ന് സിന്‍ഡിക്കേറ്റ് ഉപസമിതിലക്ഷ്മി നായര്‍ക്കെതിരായ പരാതിയില്‍ കഴമ്പുണ്ടെന്ന് സിന്‍ഡിക്കേറ്റ് ഉപസമിതി
Kerala

ലക്ഷ്മി നായര്‍ക്കെതിരായ പരാതിയില്‍ കഴമ്പുണ്ടെന്ന് സിന്‍ഡിക്കേറ്റ് ഉപസമിതി

Sithara
|
1 Jun 2018 1:46 PM IST

ഹാജര്‍ പരിശോധിച്ചതില്‍ ക്രമക്കേട് കണ്ടെത്തി. ഉപസമിതിയുടെ തെളിവെടുപ്പ് പൂര്‍ത്തിയായി

ലോ അക്കാദമി പ്രിന്‍സിപ്പള്‍ ലക്ഷമി നായര്‍ക്കെതിരെ വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച ആക്ഷേപങ്ങളില്‍ പലതും ഗൌരവം ഉള്ളതാണന്ന് സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ വിലയിരുത്തല്‍.കുട്ടികളോട് അപമര്യാദയായി പെരുമാറുന്നതും,ഇന്റേണല്‍ മാര്‍ക്ക് സംബന്ധിച്ച ആക്ഷേപങ്ങളും ശരിയാണന്ന് കണ്ടെത്തിയിട്ടുണ്ട്.റിപ്പോര്‍ട്ട് നാളെ തയ്യാറാക്കി ശനിയാഴ്ച സിന്‍ഡിക്കേറ്റില്‍ സമര്‍പ്പിക്കും.ലോ അക്കാദമിയുടെ അംഗീകാരം സംബന്ധിച്ച ഒരു വിവരങ്ങളും കയ്യിലില്ലെന്ന് കേരള സര്‍വ്വകലാശാല വ്യക്തമാക്കിയിട്ടുണ്ട്. ലക്ഷമി നായര്‍ പ്രിന്‍സിപ്പളായ തിരുവനന്തപുരം ലോ അക്കാദമി പ്രവര്‍ത്തിക്കുന്നത് നിയമവിരുദ്ധമായാണന്ന ആക്ഷേപത്തിന് ബലം നല്‍കുന്നതാണ് സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ വിലയിരുത്തല്‍.

വിദ്യാര്‍ത്ഥികളുമായും,അധ്യാപകരുമായും സംസാരിച്ച് കേളേജ് രേഖകള്‍ പരിശോധിച്ചതിന് ശേഷമാണ് ഉപസമിതി പ്രാഥമിക വിലയിരുത്തലില്‍ എത്തിയത്.ഹാജര്‍ രജിസ്ട്രറില്‍ ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്.ഇന്റേലണ്‍ മാര്‍ക്ക് നല്‍കുന്നതിലെ പക്ഷാപാതവും വ്യക്തമായി.പ്രിന്‍സിപ്പള്‍ വിദ്യാര്‍ത്ഥികളോട് അപമര്യദയായി സംസാരിക്കുന്നതിന്റെ ഓഡിയ സംഭാഷണം ക്യത്യിമമായി തയ്യാറാക്കിയതാണന്ന വിശദീകരണവും ഉപസമിതി തള്ളിക്കളഞ്ഞു.നാളെ റിപ്പോര്‍ട്ട് തയ്യാറാക്കി ശനിയാഴ്ച ചേരുന്ന സിന്‍ഡിക്കേറ്റ് യോഗത്തില്‍ സമര്‍പ്പിക്കും.അതേസമയം ലോ അക്കാദമി സ്വകാര്യ സ്ഥാപനമാണന്ന് കേരളാ സര്‍ൃവ്വകലാശാല അറിയിച്ചു. അക്കാദമിയുടെ അംഗീകാരം സംബന്ധിച്ച ഫയലുകള്‍ കയ്യിലില്ലെന്നും കേരള സര്‍വ്വകലാശാല വ്യക്തമാക്കിയിട്ടുണ്ട്

അതേസമയം ലോ അക്കാദമിക്ക് മുന്‍പില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തുന്ന അനിശ്ചിതകാല സമരം പതിനാറാം ദിവസത്തിലേക്ക് കടന്നു. പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് താത്ക്കാലികമായി ലക്ഷ്മി നായരെ മാറ്റി നിര്‍ത്തി സമരം അവസാനിപ്പിക്കാനുള്ള ആലോചനയിലാണ് സര്‍ക്കാര്‍. വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും സാംസ്ക്കാരിക പ്രമുഖരും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമര പന്തലിലേക്ക് എത്തുന്നുണ്ട്.

കെഎസ്‍യുവും എഐഎസ്എഫും എംഎസ്എഫും എബിവിപിയും സംയുക്തമായി തുടങ്ങിവെച്ച സമരം പതിനാറാം ദിവസത്തിലേക്ക് കടന്നപ്പോള്‍ കൂടുതല്‍ ശക്തമാണ്. എസ്എഫ്ഐ നടത്തുന്ന സമരം പതിമൂന്നാം ദിവസത്തിലേക്കും കടന്നു. എന്ത് വില കൊടുത്തും ലക്ഷ്മി നായരെ പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് മാറ്റുന്നത് വരെ സമരവുമായി മുന്നോട്ട് പോകാനാണ് എല്ലാ സംഘടനകളുടേയും തീരുമാനം.

സമരത്തില്‍ നിന്ന് പിന്നോട്ട് പോകാന്‍ സിപിഎം നേതൃത്വം എസ്എഫ്ഐയോട് ആവശ്യപ്പെട്ടന്ന വാര്‍ത്തകള്‍ക്കിടയിലും പ്രക്ഷോഭത്തില്‍ എസ്എഫ്ഐ ഉറച്ച് നില്‍ക്കുകയാണ്. പിന്തുണയുമായി രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്ക് പുറമേ കലാകാരന്‍മ്മാരും എത്തി.

Related Tags :
Similar Posts