< Back
Kerala
മാക്ടയുടെ ലെജന്റ് ഓണര്‍ പുരസ്കാരം എംടിക്ക്മാക്ടയുടെ ലെജന്റ് ഓണര്‍ പുരസ്കാരം എംടിക്ക്
Kerala

മാക്ടയുടെ ലെജന്റ് ഓണര്‍ പുരസ്കാരം എംടിക്ക്

Trainee
|
1 Jun 2018 11:34 PM IST

ഒരു ലക്ഷം രൂപയും ശില്‍പ്പവും നടന്‍ മമ്മൂട്ടി സമ്മാനിച്ചു

മാക്ടയുടെ ആദ്യ ലെജന്റ് ഓണര്‍ പുരസ്‌കാരം എം.ടി വാസുദേവന്‍ നായര്‍ക്ക് സമ്മാനിച്ചു. നടന്‍ മമ്മൂട്ടിയാണ് ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്ത ശില്‍പവും സമ്മാനിച്ചത്. സിനിമയുടെ വിവിധ മേഖലകളില്‍ പ്രതിഭ തെളിയച്ചവരെയും ചടങ്ങില്‍ ആദരിച്ചു

കൊച്ചിയില്‍ നടന്ന പ്രണാമ സന്ധ്യയിലാണ് പുരസ്കാര സമര്‍പ്പണം നടന്നത്. എല്ലാവരുടെയും കൂട്ടായ്മ കൊണ്ടാണ് സിനിമ നിലനില്‍ക്കുന്നതെന്ന് ഉപഹാരം സ്വീകരിച്ച എം ടി വാസുദേവന്‍ നായര്‍ പറഞ്ഞു. എം ടി എഴുതിയതിനെക്കാള്‍ അധികം എംടിയെക്കുറിച്ച് രചനകള്‍ ഉണ്ടായിട്ടുണ്ടെന്ന് നടന്‍ മമ്മൂട്ടി പറഞ്ഞു.

സംഗീതസംവിധായകന്‍ ശ്യാം, ഗാനരചയിതാവ് ബിച്ചു തിരുമല, സംഘട്ടന സംവിധായകന്‍ ത്യാഗരാജന്‍, മേക്കപ്പ്മാന്‍ പത്മനാഭന്‍, വസ്ത്രലാങ്കാരവിദഗ്ധന്‍ നടരാജന്‍, കലാസംവിധായകന്‍ രാധകൃഷ്ണന്‍ എന്നിവരെ ആദരിച്ചു. ദേശീയ, സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ നേടിയ കലാകാരന്മാര്‍ക്കുള്ള മാക്ടയുടെ ഉപഹാരം സമര്‍പ്പിച്ചു. സംഗീതസംവിധായകരായ ഔസേപ്പച്ചന്‍, ഗോപിസുന്ദര്‍, രാഹുല്‍രാജ്, ബിജിബാല്‍, അല്‍ഫോണ്‍സ് എന്നിവര്‍ നയിച്ച സംഗീതപരിപാടിയും ഉണ്ടായിരുന്നു

Related Tags :
Similar Posts