< Back
Kerala
Kerala

ഫോണ്‍ കെണി വിവാദം: പ്രതികള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

Sithara
|
2 Jun 2018 4:14 AM IST

സിഇഒ അജിത് കുമാർ ഉള്‍പ്പെടെ ചാനല്‍ ജീവനക്കാരായ ഒമ്പത് പേരാണ് മുന്‍കൂർ ജാമ്യാപേക്ഷ നല്‍കിയത്

മംഗളം ചാനലിന്‍റെ ഫോണ്‍ വിവാദ കേസില്‍ പ്രതിചേർക്കപ്പെട്ടവർ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. സിഇഒ അജിത് കുമാർ ഉള്‍പ്പെടെ ചാനല്‍ ജീവനക്കാരായ ഒമ്പത് പേരാണ് മുന്‍കൂർ ജാമ്യാപേക്ഷ നല്‍കിയത്. ജാമ്യാപേക്ഷ ഉച്ചക്ക് ശേഷം കോടതി പരിഗണിക്കും. ജാമ്യമില്ലാത്ത വകുപ്പുകള്‍ ചേർത്താണ് സിഇഒ ഉള്‍പ്പെടെയുള്ളവർക്കെതിരെ കേസെടുത്തിരിക്കുന്നത്.

ശനിയാഴ്ച തിരുവനന്തപുരം ജില്ലാ കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും മുതിര്‍ന്ന അഭിഭാഷകന് കേസ് കൈമാറുന്നതിന് വേണ്ടി പിന്‍വലിച്ചിരുന്നു. അഡ്വ. റാംകുമാര്‍ അസോസിയേറ്റാണ് മംഗളം ചാനലിലെ പ്രതികളായ മാധ്യമപ്രവര്‍ത്തകര്‍ക്ക് വേണ്ടി ഹാജരാവുക.

Similar Posts