< Back
Kerala
'ബീഫ് നല്‍കുമെന്ന പ്രചാരണം; ബിജെപിയും ആര്‍എസ്എസും നിലപാട് വ്യക്തമാക്കണം'Kerala
'ബീഫ് നല്‍കുമെന്ന പ്രചാരണം; ബിജെപിയും ആര്‍എസ്എസും നിലപാട് വ്യക്തമാക്കണം'
|1 Jun 2018 9:11 PM IST
താമരക്ക് വോട്ട് ചെയ്താല്‍ ഗുണമേന്മയുള്ള ബീഫ് മലപ്പുറത്തെ വോട്ടര്‍മാര്‍ക്ക് ഉറപ്പാക്കുമെന്ന ബി ജെ പി സ്ഥാനാര്‍ഥിയുടെ പ്രസ്താവന സംബന്ധിച്ച്..
താമരക്ക് വോട്ട് ചെയ്താല്‍ ഗുണമേന്മയുള്ള ബീഫ് മലപ്പുറത്തെ വോട്ടര്‍മാര്‍ക്ക് ഉറപ്പാക്കുമെന്ന ബി ജെ പി സ്ഥാനാര്‍ഥിയുടെ പ്രസ്താവന സംബന്ധിച്ച് കുമ്മനം രാജശേഖരനും അമിത് ഷായും ആര്‍എസ്എസ് ദേശീയ നേതൃത്വവും നിലപാട് വ്യക്തമാക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മലപ്പുറത്ത് മുസ്‍ലിം ലീഗിന്റെയും ബിജെപിയുടെയും പൊതുശത്രു സിപിഎം ആണ്. ആയതിനാല്‍ സിപിഎമ്മിനെ പരാജയപ്പെടുത്താനുള്ള പതിനെട്ടടവും ഇരുവരും പയറ്റുകയാണെന്നും കോടിയേരി പത്തനംതിട്ടയില്‍ പറഞ്ഞു.