< Back
Kerala
Kerala

കുഞ്ഞാലിക്കുട്ടി പാര്‍ലമെന്‍ററില്‍ ന്യൂനപക്ഷങ്ങളുടെ ശബ്ദമാകുമെന്ന അവകാശവാദം തമാശയാണെന്ന് ഐഎന്‍എല്‍

admin
|
2 Jun 2018 3:51 AM IST

ഗൌരവത്തോടെ രാഷ്ട്രീയം പറഞ്ഞതിന്‍റെ ഒരു ചരിത്രവും പി കെ കുഞ്ഞാലിക്കുട്ടിക്കില്ല. ഇ.അഹമ്മദിന്‍റെ മൃതദേഹം സര്‍ക്കാര്‍ തടഞ്ഞുവെച്ച മുസ്ലിം ലീഗ് നിസ്സഹയരായി നോക്കി നിന്നു

ജീവിതത്തില്‍ ഒരിക്കല്‍ പോലും രാഷ്ട്രീയം പറയാത്ത പി കെ കുഞ്ഞാലിക്കുട്ടി പാര്‍ലമെന്‍ററില്‍ ന്യൂനപക്ഷങ്ങളുടെ ശബ്ദമാകുമെന്ന യുഡിഎഫിന്‍റെ അവകാശവാദം തമാശയാണെന്ന് ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രഫ.എപി അബ്ദുല്‍ വഹാബ്. താനൂരില്‍ പോലീസിന് വീഴ്ച പറ്റിയെന്ന് തന്നെയാണ് പാര്‍ടിയുടെ നിലപാടെന്നും എ പി അബ്ദുല്‍ വഹാബ് മീഡിയാവണിനോട് പറഞ്ഞു.

1996 ന് ശേഷം ന്യൂനപക്ഷങ്ങളുടെ നിലനില്‍പിന് ഭീഷണി ഉയര്‍ത്തിയ നിരവധി പ്രശ്നങ്ങള്‍ ഉണ്ടായപ്പോഴും പാര്‍ലമെന്‍റില്‍ മുസ്ലിം ലീഗ് മൌനം പാലിച്ചതിന് നിരവധി ഉദാഹരണങ്ങളുണ്ടെന്ന് എ പി അബ്ദുല്‍ വഹാബ് പറഞ്ഞു. ഗൌരവത്തോടെ രാഷ്ട്രീയം പറഞ്ഞതിന്‍റെ ഒരു ചരിത്രവും പി കെ കുഞ്ഞാലിക്കുട്ടിക്കില്ല. ഇ.അഹമ്മദിന്‍റെ മൃതദേഹം സര്‍ക്കാര്‍ തടഞ്ഞുവെച്ച മുസ്ലിം ലീഗ് നിസ്സഹയരായി നോക്കി നിന്നു. താനൂരില്‍ പോലീസിന് വീഴ്ച പറ്റിയത് സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. പ്രദേശത്ത് അക്രമമുണ്ടാക്കുന്നത് മുസ്ലിം ലീഗാണെന്നും വഹാബ് കുറ്റപ്പെടുത്തി

Similar Posts