< Back
Kerala
എംജിയില്‍ ബിഎഡ് കോളജുകളുടെ ചുമതല പുതിയ ഏജന്‍സിക്ക്;  പ്രവേശം വൈകുന്നുഎംജിയില്‍ ബിഎഡ് കോളജുകളുടെ ചുമതല പുതിയ ഏജന്‍സിക്ക്; പ്രവേശം വൈകുന്നു
Kerala

എംജിയില്‍ ബിഎഡ് കോളജുകളുടെ ചുമതല പുതിയ ഏജന്‍സിക്ക്; പ്രവേശം വൈകുന്നു

Sithara
|
1 Jun 2018 8:55 AM IST

മഹാത്മാഗാന്ധി സര്‍വകലാശാലക്ക് കീഴിലുള്ള ബിഎഡ് സെന്‍ററുകള്‍ സെന്‍റര്‍ ഫോര്‍ പ്രൊഫഷണല്‍ ആന്‍റ് അഡ്വാന്‍സ്ഡ് സ്റ്റഡീസിന് കൈമാറാനുള്ള തീരുമാനത്തിനെതിരെ വിവിധ സംഘടനകള്‍ രംഗത്ത്.

മഹാത്മാഗാന്ധി സര്‍വകലാശാലക്ക് കീഴിലുള്ള ബിഎഡ് സെന്‍ററുകള്‍ സെന്‍റര്‍ ഫോര്‍ പ്രൊഫഷണല്‍ ആന്‍റ് അഡ്വാന്‍സ്ഡ് സ്റ്റഡീസിന് കൈമാറാനുള്ള തീരുമാനത്തിനെതിരെ വിവിധ സംഘടനകള്‍ രംഗത്ത്. പുതിയ നീക്കം വിദ്യാര്‍ഥി പ്രവേശം പ്രതിസന്ധിയിലാക്കുമെന്നും ലാഭകരമല്ലാത്ത ബി എഡ് സെന്‍ററുകള്‍ നിര്‍ത്തലാക്കുന്നതിനുള്ള ഗൂഢ നീക്കമാണ് നടപടിക്ക് പിന്നിലെന്നുമാണ് ആക്ഷേപം.

മഹാത്മാഗാന്ധി സര്‍വകലാശാലക്ക് കീഴില്‍ സംസ്ഥാനത്ത് വിവിധ ഇടങ്ങളിലായുള്ള 12 ബിഎഡ് സെന്‍ററുകളും നഴ്സിങ് കോളജുകളുമാണ് സെന്‍റര്‍ ഫോര്‍ പ്രൊഫഷണല്‍ ആന്‍റ് അഡ്വാന്‍സ്ഡ് സ്റ്റഡീസിന് കൈമാറുന്നത്. വിദ്യാര്‍ഥികള്‍ കുറഞ്ഞ ബിഎഡ് സെന്‍ററുകള്‍ ലാഭകരമല്ലെന്നാണ് യൂണിവേഴ്സിറ്റിയുടെ വാദം.. പുതിയ സാഹചര്യത്തില്‍ ഏപ്രില്‍ അവസാനവാരം നടക്കേണ്ട പ്രവേശ നടപടികള്‍ ആരംഭിച്ചിട്ടില്ല. ഇക്കാര്യത്തില്‍ ദേശീയ മാനദണ്ഡം പാലിക്കേണ്ടതുണ്ട്. പരീക്ഷ നടത്തിപ്പ്, ഫീസ് ഘടന, വസ്തുവകകളുടെ കൈമാറ്റം എന്നിവ സംബന്ധിച്ചും അവ്യക്തതയുണ്ട്.

പ്രവേശ നടപടികള്‍ വൈകിയാല്‍ വിദ്യാര്‍ഥികള്‍ മറ്റ് യൂണിവേഴ്സിറ്റികളെ ആശ്രയിക്കുകയും എംജി യൂണിവേഴ്സിറ്റിയുടെ കേന്ദ്രങ്ങളില്‍ വിദ്യാര്‍ഥികളുടെ എണ്ണം വീണ്ടും കുറയുകയും ചെയ്യും. അതോടെ നിലവിലെ പ്രതിസന്ധി സങ്കീര്‍ണമാകും.

Related Tags :
Similar Posts