< Back
Kerala
തെളിവെടുപ്പിനായി ദിലീപിനെ തൃശൂരിലെത്തിച്ചുതെളിവെടുപ്പിനായി ദിലീപിനെ തൃശൂരിലെത്തിച്ചു
Kerala

തെളിവെടുപ്പിനായി ദിലീപിനെ തൃശൂരിലെത്തിച്ചു

admin
|
1 Jun 2018 9:17 PM IST

കഴിഞ്ഞ ദിവസം കൊച്ചിയിലെ അബാദ് പ്ലാസ ഹോട്ടലുള്‍പ്പെടെ മൂന്ന് സ്ഥലങ്ങളില്‍ ഇന്നലെ തെളിവെടുപ്പ് പൂര്‍ത്തിയായിരുന്നു...

ദിലീപിനെ തൃശൂര്‍ ജോയ്സ് പാലസിലും ഹോട്ടല്‍ ഗരുഡയിലും എത്തിച്ച് തെളിവെടുപ്പ് നടത്തി. അതേസമയം താരത്തിനെതിരെ പ്രതിഷേധവുമായി എഐവൈഎഫ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്. തൃശൂര്‍ ടെന്നീസ് ക്ലബ്ബിന് മുന്നിലാണ് പ്രതിഷേധം. ദിലീപിന്റെ ജോര്‍ജേട്ടന്‍സ് പൂരം എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് അവസാനവട്ട ഗൂഢാലോനകള്‍ നടന്നതെന്ന് റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ സാഹചര്യത്തിലാണ് തൃശൂരില്‍ തെളിവെടുപ്പ് നടക്കുന്നത്.

കഴിഞ്ഞ ദിവസം കൊച്ചിയിലെ അബാദ് പ്ലാസ ഹോട്ടലുള്‍പ്പെടെ മൂന്ന് സ്ഥലങ്ങളില്‍ ഇന്നലെ തെളിവെടുപ്പ് പൂര്‍ത്തിയായിരുന്നു. തെളിവെടുപ്പിനായി ദിലീപിനെ ഇന്നലെ തൊടുപുഴയിലെത്തിച്ചപ്പോള്‍ കൂക്കിവിളിയോടെയാണ് ജനം വരവേറ്റത്. വന്‍ജനക്കൂട്ടം സ്ഥലത്ത് തമ്പടിച്ചിരുന്നതിനാല്‍ ദിലീപിനെ വാഹനത്തില്‍ നിന്നും പുറത്തിറക്കാന്‍ സാധിച്ചില്ല. അതേസമയം രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ട ദിലീപിന്റെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും.

Similar Posts