< Back
Kerala
ക്ഷേത്രങ്ങളില്‍ വിഘ്നേശ്വര പ്രീതിക്കായി ആനയൂട്ട് നടന്നുക്ഷേത്രങ്ങളില്‍ വിഘ്നേശ്വര പ്രീതിക്കായി ആനയൂട്ട് നടന്നു
Kerala

ക്ഷേത്രങ്ങളില്‍ വിഘ്നേശ്വര പ്രീതിക്കായി ആനയൂട്ട് നടന്നു

Jaisy
|
2 Jun 2018 2:10 AM IST

തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ ഇത്തവണ 50 ആനകള്‍ക്കാണ് ഊട്ട് നല്‍കിയത്

കര്‍ക്കിടാരംഭത്തില്‍ ഗണപതി പ്രീതിക്കായി ക്ഷേത്രങ്ങളില്‍ ആനയൂട്ട്. തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ ഇത്തവണ 50 ആനകള്‍ക്കാണ് ഊട്ട് നല്‍കിയത്.

ചെറുപൂരത്തിന്റെ ആരവമായിരുന്നു വടക്കുംനാഥ ക്ഷേത്രത്തില്‍ . 50 ആനകള്‍ ചമയങ്ങളില്ലാതെ നിരനിരയായ് നിന്നു. ആദ്യ ഉരുള കൂട്ടത്തിലെ ഏക പെണ്‍ സാന്നിധ്യമായ തിരുവമ്പാടി ശ്രീലക്ഷ്മിക്ക് നല്‍കി. 1983ല്‍ ആനകള്‍ക്ക് ഒരുമിച്ച് രോഗം വന്നതോടെയാണ് ആനയൂട്ട് തുടങ്ങിയത്. പഴവും പച്ചക്കറികളും ഔഷധക്കൂട്ടും അടങ്ങിയ ഊട്ടാണ് ആനകള്‍ക്ക് നല്‍കുന്നത്.‌ സുരേഷ് ഗോപി എംപിയും കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എംകെ സുദര്‍ശനും ആനകള്‍ക്ക് ഊട്ട് നല്‍കി. മഴയെ അവഗണിച്ചും നൂറ് കണക്കിന് പേരാണ് ആനയൂട്ടിന് എത്തിയത്.

Related Tags :
Similar Posts