< Back
Kerala
കണ്‍സ്യൂമര്‍ഫെഡ് ഓണച്ചന്തകള്‍ ഒരുങ്ങുന്നുകണ്‍സ്യൂമര്‍ഫെഡ് ഓണച്ചന്തകള്‍ ഒരുങ്ങുന്നു
Kerala

കണ്‍സ്യൂമര്‍ഫെഡ് ഓണച്ചന്തകള്‍ ഒരുങ്ങുന്നു

Subin
|
1 Jun 2018 8:36 PM IST

പൊതുവിപണിയേക്കാള്‍ 30 മുതല്‍ 40 ശതമാനം വരെ വിലക്കുറവില്‍ ഇത്തവണ ഉല്‍പന്നങ്ങള്‍ ലഭ്യമാവും.

സംസ്ഥാനത്ത് കണ്‍സ്യൂമര്‍ഫെഡിന്റെ മൂവായിരത്തി അഞ്ഞൂറോളം ഓണച്ചന്തകളൊരുങ്ങുന്നു. ആഗസ്റ്റ് 25ന് ആരംഭിക്കുന്ന ഓണച്ചന്തകള്‍ സെപ്തംബര്‍ 3 വരെ തുടരും. പൊതുവിപണിയേക്കാള്‍ 30 മുതല്‍ 40 ശതമാനം വരെ വിലക്കുറവില്‍ ഇത്തവണ ഉല്‍പന്നങ്ങള്‍ ലഭ്യമാവും.

1200 ഓണചന്തകളാണ് കഴിഞ്ഞ വര്‍ഷം ഉണ്ടായിരുന്നതെങ്കില്‍ ഇത്തവണ മൂവായിരത്തിലധികം ഓണചന്തകളാണ് കണ്‍സ്യൂമര്‍ഫെഡ് ഒരുക്കിയിരിക്കുന്നത്. സംസ്ഥാനത്തെ 961 പഞ്ചായത്തുകളില്‍ 2556 ഉം 87 മുനിസിപ്പാലിറ്റികളിലായി 581 ളം ആറ് കോര്‍പറേഷനുകളിലായി 129 ഓണച്ചന്തകളാണ് ഒരുക്കിയിരിക്കുന്നത്. സബ്‌സിഡി ഇനങ്ങള്‍ കൂടാതെ ബിരിയാണി അരി, ചെറുപയര്‍പരിപ്പ് ഉള്‍പ്പെട് 10 ഇനങ്ങള്‍ കൂടി ഈ ഓണക്കാലത്ത് ഒരുക്കിയിട്ടുണ്ട്. കണ്‍സ്യൂമര്‍ഫെഡില്‍ നേരത്തെ ഉണ്ടായിരുന്ന 200 കോടിയോളം രൂപയുടെ കുടിശിക തീര്‍ത്തതാണ് സാധനങ്ങള്‍ വന്‍ വിലക്കുറവില്‍ വില്‍ക്കാന്‍ ഇത്തവണ തീരുമാനിച്ചത്.

തിരുവനന്തപുരം ജില്ലയില്‍ ഇത്തവണ ഓണക്കാലത്ത് ആദ്യമായി ഓണ്‍ലൈന്‍ വിപണനം തുടങ്ങാനും കണ്‍സ്യൂമര്‍ഫെഡ് തീരുമാനിച്ചിട്ടുണ്ട്. 38 ഇനം സാധനങ്ങള്‍ 700 രൂപയ്ക്ക് ലഭ്യമാകുമെന്നും കണ്‍സ്യൂമര്‍ഫെഡ് എംഡി വ്യക്തമാക്കി. കണ്‍സ്യൂമര്‍ഫെഡ് വാങ്ങുന്ന സാധനങ്ങളുടെ ഗുണമേന്മ പരിശോധിക്കാന്‍ കാഷ്യൂ എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സിലിന്റെ ലബോറട്ടറികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

Related Tags :
Similar Posts