< Back
Kerala
സ്വകാര്യ ബസ്സുള്ള കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ അച്ചടക്ക നടപടിസ്വകാര്യ ബസ്സുള്ള കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ അച്ചടക്ക നടപടി
Kerala

സ്വകാര്യ ബസ്സുള്ള കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ അച്ചടക്ക നടപടി

Sithara
|
1 Jun 2018 12:17 PM IST

സ്വന്തം പേരിലോ അടുത്ത ബന്ധുക്കളുടെ പേരിലോ സ്വകാര്യ ബസ്സുള്ള ജീവനക്കാര്‍ക്കെതിരെ കെഎസ്ആര്‍ടിസിയുടെ അച്ചടക്ക നടപടി

സ്വന്തം പേരിലോ അടുത്ത ബന്ധുക്കളുടെ പേരിലോ സ്വകാര്യ ബസ്സുള്ള ജീവനക്കാര്‍ക്കെതിരെ കെഎസ്ആര്‍ടിസിയുടെ അച്ചടക്ക നടപടി. ആദ്യഘട്ടമായി 14 പേരെ വിദൂര യൂണിറ്റുകളിലേക്ക് സ്ഥലം മാറ്റി ഉത്തരവിറങ്ങി. ഗുരുതരമായ കൃത്യവിലോപം നടത്തി എന്ന് കാണിച്ചാണ് 14 പേര്‍ക്കെതിരെയുള്ള നടപടി.

സ്വന്തം പേരിലോ അടുത്ത ബന്ധുക്കളുടെ പേരിലോ സ്വകാര്യ ബസ്സുണ്ടെങ്കില്‍ അറിയിക്കാന്‍ ജീവനക്കാര്‍ക്ക് കെഎസ്ആര്‍ടിസി നിര്‍ദ്ദേശം നല്‍കിയിരുന്നു. 17-6-2017ല്‍ ചേര്‍ന്ന കെഎസ്ആര്‍ടിസിയുടെ ഭരണസമിതി ഇത്തരം ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ തീരുമാനിച്ചു. ഗുരുതരമായ കൃത്യവിലോപം ഇവര്‍ നടത്തിയെന്നാണ് കെഎസ്ആര്‍ടിസിയുടെ കണ്ടെത്തല്‍. സ്വകാര്യ ബസ്സുകളുണ്ടെന്ന് കെഎസ്ആര്‍ടിസിയെ അറിയിച്ച ജീവനക്കാരെ വിദൂര യൂണിറ്റുകളിലേക്ക് സ്ഥലംമാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ആദ്യ ഘട്ടമായി 14 പേരെ സ്ഥലം മാറ്റി കൊണ്ടുളള ഉത്തരവ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ പുറത്തിറക്കി.

തെക്കന്‍ ജില്ലകളിലുള്ളവരെ കാസര്‍കോട്ടേക്കും, വടക്കന്‍ ജില്ലകളിലുള്ളവരെ തിരുവനന്തപുരത്തേക്കുമാണ് സ്ഥലം മാറ്റിയത്. കെഎസ്ആര്‍ടിസിയുടെ നടപടിക്കെതിരെ യൂണിയനുകള്‍ രംഗത്തെത്തി. സ്ഥലം മാറ്റിയവരുടെ ബന്ധുക്കള്‍ക്ക് ഇവര്‍ കെഎസ്ആര്‍ടിസി ജീവനക്കാരാകുന്നതിന് മുന്‍പേ സ്വകാര്യ ബസ്സ് സര്‍വ്വീസുകളുണ്ടെന്നാണ് യൂണിയനുകള്‍ ഉയര്‍ത്തുന്ന വാദം.

Related Tags :
Similar Posts