< Back
Kerala
വേങ്ങരയില്‍ പഞ്ചായത്ത് റാലികള്‍ക്ക് തുടക്കം; ബിജെപിയെ കടന്നാക്രമിച്ച് കോടിയേരിവേങ്ങരയില്‍ പഞ്ചായത്ത് റാലികള്‍ക്ക് തുടക്കം; ബിജെപിയെ കടന്നാക്രമിച്ച് കോടിയേരി
Kerala

വേങ്ങരയില്‍ പഞ്ചായത്ത് റാലികള്‍ക്ക് തുടക്കം; ബിജെപിയെ കടന്നാക്രമിച്ച് കോടിയേരി

Sithara
|
1 Jun 2018 12:00 PM IST

റാലി ഉദ്ഘാടനം ചെയ്ത കോടിയേരി ബാലകൃഷ്ണന്‍ ബിജെപിയെ കടന്നാക്രമിച്ചു.

വേങ്ങരയില്‍ ഇടത് മുന്നണിയുടെ പഞ്ചായത്ത് റാലികള്‍ക്ക് തുടക്കമായി. ഊരകത്ത് നടന്ന റാലി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഗുജറാത്തിലെ കൂട്ടക്കൊലയെക്കുറിച്ച് മറന്നാണ് അമിത് ഷാ കേരളത്തില്‍ സിപിഎമ്മിനെതിരെ ഇറങ്ങിത്തിരിച്ചിരിക്കുന്നതെന്ന് കോടിയേരി പറഞ്ഞു.

ഊരകത്ത് നടന്ന റാലിയോടെയാണ് ഇടത് മുന്നണി പഞ്ചായത്ത് റാലികള്‍ക്ക് തുടക്കം കുറിച്ചത്. നൂറ് കണക്കിന് പ്രവര്‍ത്തകര്‍ റാലിയില്‍ അണിചേര്‍ന്നു. റാലി ഉദ്ഘാടനം ചെയ്ത കോടിയേരി ബാലകൃഷ്ണന്‍ ബിജെപിയെ കടന്നാക്രമിച്ചു.

നാളെ എആര്‍ നഗര്‍, പരപ്പൂര്‍, ഒതുക്കങ്ങല്‍ പഞ്ചായത്തുകളിലെ റാലികള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കണ്ണമംഗലം, വേങ്ങര പഞ്ചായത്തുകളിലെ റാലി കോടിയേരി ബാലകൃഷ്ണനാണ് ഉദ്ഘാടനം ചെയ്യുക. ഞായറാഴ്ചയാണ് ഇടത് മുന്നണിയുടെ വേങ്ങരയിലെ പൊതുസമ്മേളനം. വി എസ് അച്യുതാനന്ദന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.

Similar Posts