< Back
Kerala
തോമസ് ചാണ്ടി രാജി വയ്ക്കണമെന്ന് ആവര്‍ത്തിച്ച് ചെന്നിത്തലKerala
തോമസ് ചാണ്ടി രാജി വയ്ക്കണമെന്ന് ആവര്‍ത്തിച്ച് ചെന്നിത്തല
|2 Jun 2018 4:47 AM IST
ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ല
കായല്‍ കയ്യേറ്റം സംബന്ധിച്ച ആരോപണം നേരിടുന്ന മന്ത്രി തോമസ് ചാണ്ടി രാജി വയ്ക്കണമെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സോളാര്‍ കമ്മീഷന്റെ വിശ്വാസ്യത തുലാസിലാണെന്നും ചെന്നിത്തല പറഞ്ഞു. റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ ഗൌരവമേറിയതാണ്. ആരോപണങ്ങളെല്ലാം അടിസ്ഥാനമില്ലാത്തതാണെന്നും അതുകൊണ്ടു തന്നെ റിപ്പോര്‍ട്ടിനെ രാഷ്ട്രീയമായും നിയമം വഴിയും നേരിടും. തനിക്കെതിരെ സരിതാ നായര്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാം അടിസ്ഥാന രഹിതമാണ്. ഇതൊന്നും യുഡിഎഫിന്റെ കെട്ടുറപ്പിനെ ബാധിക്കില്ലെന്നും ചെന്നിത്തല കോഴിക്കോട് പറഞ്ഞു.