< Back
Kerala
ഗെയില്‍ വിരുദ്ധ സമരം പുനരാരംഭിച്ചുKerala
ഗെയില്‍ വിരുദ്ധ സമരം പുനരാരംഭിച്ചു
|1 Jun 2018 11:31 PM IST
എരഞ്ഞിമാവില്‍ സമര സമിതി പ്രവര്‍ത്തകര്‍ പൊലീസ് നീക്കം ചെയ്ത പന്തല്‍ പുനസ്ഥാപിച്ചു
കോഴിക്കോട് മുക്കത്ത് ഗെയില്‍ വിരുദ്ധ സമരം പുനരാരംഭിച്ചു. എരഞ്ഞിമാവില്‍ സമര സമിതി പ്രവര്‍ത്തകര്‍ പൊലീസ് നീക്കം ചെയ്ത പന്തല്‍ പുനസ്ഥാപിച്ചു. സര്‍ക്കാര്‍ മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍ തളളിയ സമര സമിതി സമരവുമായി മുന്നോട്ട് പോകുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
മുന്‍ കെപിസിസി പ്രസിഡന്‍റ് വി എം സുധീരന്‍റെ നേതൃത്വത്തിലാണ് സമരസമിതി പ്രവര്‍ത്തകര്‍ എത്തിയത്. വാതക പൈപ്പ് ലൈന്‍ പദ്ധതി കൊണ്ട് ജനങ്ങള്‍ക്ക് എന്ത് ഗുണമാണ് ഉണ്ടാവുകയെന്ന് ഗെയില്‍ അധികൃതര്‍ രേഖാമൂലം വ്യക്തമാക്കിത്തരണമെന്ന് വി എം സുധീരന്‍ ആവശ്യപ്പെട്ടു.