< Back
Kerala
നാട്ടിൽ അസ്വസ്ഥതയുണ്ടാക്കാനുള്ള ആസൂത്രിത ശ്രമമാണ് ആർ എസ് എസ് നടത്തുന്നതെന്ന് മുഖ്യമന്ത്രിനാട്ടിൽ അസ്വസ്ഥതയുണ്ടാക്കാനുള്ള ആസൂത്രിത ശ്രമമാണ് ആർ എസ് എസ് നടത്തുന്നതെന്ന് മുഖ്യമന്ത്രി
Kerala

നാട്ടിൽ അസ്വസ്ഥതയുണ്ടാക്കാനുള്ള ആസൂത്രിത ശ്രമമാണ് ആർ എസ് എസ് നടത്തുന്നതെന്ന് മുഖ്യമന്ത്രി

admin
|
1 Jun 2018 6:21 PM IST

സിപിഎം പാലക്കാട്, പത്തനംതിട്ട ജില്ലാ സമ്മേളനങ്ങള്‍ തുടങ്ങി. പാലക്കാട് പ്രതിനിധി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം

സിപിഎം പാലക്കാട്, പത്തനംതിട്ട ജില്ലാ സമ്മേളനങ്ങള്‍ തുടങ്ങി. പാലക്കാട് പ്രതിനിധി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. പത്തനംതിട്ടയില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തത്.

പത്തനംതിട്ടയില്‍ ഇന്നലെ സംസ്ഥാന കമ്മിറ്റി അംഗം കെ അനന്തഗോപൻ പതാക ഉയർത്തിയതോടെയാണ് സമ്മേളന നടപടികൾക്ക് തുടക്കമായത്. പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. 31ന് പുതിയ ജില്ലാ കമ്മിറ്റിയേയും സെക്രട്ടറിയേയും സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുക്കും.

പാലക്കാട് പ്രതിനിധി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. നാട്ടിൽ അസ്വസ്ഥതയുണ്ടാക്കാനുള്ള ആസൂത്രിത ശ്രമമാണ് ആർ എസ് എസ് നടത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.പതിനഞ്ച് ഏരിയകമ്മിറ്റികളില്‍ നിന്നുള്ള 331 പ്രതിനിധികളും 41 ജില്ലാ കമ്മിറ്റിയംഗങ്ങളുമാണ് സമ്മേളനത്തില്‍ പങ്കെടുക്കുക.

Related Tags :
Similar Posts