< Back
Kerala
ജിഷയുടെ അമ്മയുടെ കണ്ണീരിന് മുന്‍പില്‍ തലകുനിച്ച് പ്രബുദ്ധ കേരളംKerala
ജിഷയുടെ അമ്മയുടെ കണ്ണീരിന് മുന്‍പില്‍ തലകുനിച്ച് പ്രബുദ്ധ കേരളം
|1 Jun 2018 7:15 PM IST
പലവട്ടം പൊലീസില്‍ പരാതി നല്‍കുകയും ജനപ്രതിനിധികളെ സമീപിക്കുകയും ഒക്കെ ചെയ്തിട്ടും ആരും സഹായത്തിനെത്തിയില്ലെന്ന് ജിഷയുടെ അമ്മ
അധികൃതരും സമൂഹവും കുറച്ചുകൂടി ജാഗ്രത പാലിച്ചിരുന്നെങ്കില്‍ ജിഷ എന്ന പെണ്‍കുട്ടിയുടെ ദാരുണ അന്ത്യത്തിന് കേരളം സാക്ഷ്യം വഹിക്കേണ്ടി വരില്ലായിരുന്നു. പലവട്ടം പൊലീസില്‍ പരാതി നല്‍കുകയും ജനപ്രതിനിധികളെ സമീപിക്കുകയും ഒക്കെ ചെയ്തിട്ടും ആരും സഹായത്തിനെത്തിയില്ലെന്ന് ജിഷയുടെ അമ്മ കരഞ്ഞു പറയുന്നത് പകച്ച് നിന്ന് കേള്‍ക്കുകയാണ് ഉത്തരവാദപ്പെട്ടവരും കേരള സമൂഹം മുഴുവനും.