< Back
Kerala
ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയതിനെതിരെ സമർപ്പിച്ച ഹരജിയിൽ ഹൈക്കോടതി വിശദീകരണം തേടിശശീന്ദ്രനെ കുറ്റവിമുക്തനാക്കിയതിനെതിരെ സമർപ്പിച്ച ഹരജിയിൽ ഹൈക്കോടതി വിശദീകരണം തേടി
Kerala

ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയതിനെതിരെ സമർപ്പിച്ച ഹരജിയിൽ ഹൈക്കോടതി വിശദീകരണം തേടി

Jaisy
|
1 Jun 2018 12:39 PM IST

കേസ് റദ്ദാക്കാനിടയായ സാഹചര്യം സംബന്ധിച്ച് വിശദീകരണം നൽകാനാണ് നിർദേശം

ഫോണ്‍ കെണിക്കേസില്‍ മുന്‍ മന്ത്രി എ. കെ ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയതിനെതിരെ സമർപ്പിച്ച ഹരജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. കേസ് റദ്ദാക്കാനിടയായ സാഹചര്യം സംബന്ധിച്ച് വിശദീകരണം നൽകാനാണ് നിർദേശം. കേസിന്റെ സാമൂഹികവും ധാർമികവുമായ കാര്യങ്ങളിലേക്ക് കടക്കുന്നില്ലെന്ന് കോടതി പറഞ്ഞു. പരാതിക്കാരിയുടെ മേൽവിലാസത്തിൽ സംശയമുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണത്തില്‍ അക്കാര്യവും ഉണ്ടാകണമെന്നും കോടതി നിര്‍ദേശിച്ചു.

ഹരജി ഈ മാസം 15ന് വീണ്ടും പരിഗണിക്കും.ശശീന്ദ്രനെ കുറ്റവിമുക്തനാക്കരുതെന്നാവശ്യപ്പെട്ട്​ നേരത്തെ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിൽ ഹരജി നൽകിയ തൈക്കാട് സ്വദേശിനി മഹാലക്ഷ്മിയാണ്​ ഹൈക്കോടതിയേയും സമീപിച്ചിരിക്കുന്നത്​.

Related Tags :
Similar Posts