< Back
Kerala
ബജറ്റില്‍ സാമൂഹ്യസുരക്ഷിതത്വത്തിന് ഊന്നല്‍ നല്‍കുമെന്ന് തോമസ് ഐസക്ബജറ്റില്‍ സാമൂഹ്യസുരക്ഷിതത്വത്തിന് ഊന്നല്‍ നല്‍കുമെന്ന് തോമസ് ഐസക്
Kerala

ബജറ്റില്‍ സാമൂഹ്യസുരക്ഷിതത്വത്തിന് ഊന്നല്‍ നല്‍കുമെന്ന് തോമസ് ഐസക്

Khasida
|
1 Jun 2018 2:04 PM IST

ബജറ്റ് അവതരണത്തിന് മുമ്പ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബജറ്റില്‍ സാമൂഹ്യസുരക്ഷിതത്വത്തിന് ഊന്നല്‍ നല്‍കുമെന്ന് തോമസ് ഐസക്. വ്യവസായ വളര്‍ച്ചയ്ക്കും ഊന്നല്‍ നല്‍കും. ബജറ്റ് അവതരണത്തിന് മുമ്പ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തിന്റെ ധന പ്രതിസന്ധി മറച്ചുവെച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷത്തെ ബജറ്റ് പ്രസംഗം അവസാനിപ്പിച്ചപ്പോള്‍ തന്നെ ഇക്കാര്യം പറഞ്ഞിരുന്നു. കടമെടുക്കുന്നതിന് പരിമിതികളുണ്ട്. വായ്‍പാ പരിധി ഉയര്‍ത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര കടവും ദേശീയ വരുമാനവും തമ്മിലെ അനുപാതം കുറച്ചത് പ്രതിഷേധാര്‍ഹമെന്നും ധനമന്ത്രി പറഞ്ഞു. കേന്ദ്ര ബജറ്റ് വിരോധാഭാസമെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. ജി എസ് ടിയില്‍ അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ജിഎസ്ടിക്ക് ഗുണവും ദോഷവുമുണ്ട്. പ്രധാന ദോഷം സംസ്ഥാനത്തിന്റെ അധികാരം ഇല്ലാതായി എന്നതാണ്. എന്നാല്‍ വരുമാനം വര്‍ധിപ്പിക്കാനാകും എന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.

Related Tags :
Similar Posts