< Back
Kerala
ചെങ്ങന്നൂരില്‍ കോണ്‍ഗ്രസ് എല്‍ഡിഎഫിന് വോട്ട് ചെയ്യണമെന്ന് കോടിയേരിചെങ്ങന്നൂരില്‍ കോണ്‍ഗ്രസ് എല്‍ഡിഎഫിന് വോട്ട് ചെയ്യണമെന്ന് കോടിയേരി
Kerala

ചെങ്ങന്നൂരില്‍ കോണ്‍ഗ്രസ് എല്‍ഡിഎഫിന് വോട്ട് ചെയ്യണമെന്ന് കോടിയേരി

Sithara
|
1 Jun 2018 1:08 PM IST

എല്‍ഡിഎഫിനെ സഹായിക്കാന്‍ മുന്നണി ബന്ധം വേണമെന്നില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍

ബിജെപിക്ക് എതിരാണ് കോണ്‍ഗ്രസ് പ്രതിഷേധമെങ്കില്‍ ചെങ്ങന്നൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സിപിഎമ്മിന് വോട്ട് ചെയ്യണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മാണി വിഭാഗവുമായുള്ള സഹകരണം എല്‍ഡിഎഫ് ചര്‍ച്ച ചെയ്തിട്ടില്ല. എന്നാല്‍ എല്‍ഡിഎഫിനെ സഹായിക്കാന്‍ മുന്നണി ബന്ധം വേണമെന്നില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.

ദേശീയ തലത്തില്‍ ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് ശ്രദ്ധേയമാകണമെങ്കില്‍ ഇടതുപക്ഷം വിജയിക്കണം. കോണ്‍ഗ്രസിന്റെ പ്രതിഷേധം ബിജെപിക്കെതിരെങ്കില്‍ അവര്‍ എല്‍ഡിഎഫിന് വോട്ട് ചെയ്യണമെന്ന് കോടിയേരി പറഞ്ഞു.

പോരാട്ടം നടത്തുന്ന കര്‍ഷകര്‍ക്കൊപ്പമാണ് സിപിഎം. എന്നാല്‍ കീഴാറ്റൂരില്‍ പ്രശ്നം സങ്കീര്‍ണമാക്കിയത് വയല്‍കിളി പ്രവര്‍ത്തകരാണ്. റോഡ് നിര്‍മിക്കുമ്പോള്‍ വയല്‍ നികത്തുന്നത് സ്വാഭാവികമെന്ന് പറഞ്ഞ കോടിയേരി കേന്ദ്രം അംഗീകരിച്ചാല്‍ കീഴാറ്റൂരില്‍ എലവേറ്റഡ് ഹൈവേ ആകാമെന്നും പറഞ്ഞു.

Similar Posts