< Back
Kerala
യുവാവിന്‍റെ കസ്റ്റഡി മരണം: ബിജെപി ഹര്‍ത്താലിനിടെ വ്യാപക അക്രമംയുവാവിന്‍റെ കസ്റ്റഡി മരണം: ബിജെപി ഹര്‍ത്താലിനിടെ വ്യാപക അക്രമം
Kerala

യുവാവിന്‍റെ കസ്റ്റഡി മരണം: ബിജെപി ഹര്‍ത്താലിനിടെ വ്യാപക അക്രമം

Sithara
|
1 Jun 2018 10:46 PM IST

യാത്രക്കാരോട് മോശമായാണ് ബിജെപി പ്രവര്‍ത്തകര്‍ പെരുമാറിയത്. നൂറുകണക്കിന് വാഹനങ്ങള്‍ തടഞ്ഞു. ഒരു കാറിന്‍റെ ചില്ല് തല്ലിത്തകർത്തു.

ശ്രീജിത്തിന്‍റെ കസ്റ്റഡി മരണത്തില്‍ പ്രതിഷേധിച്ച് എറണാകുളം വാരാപ്പുഴയില്‍ ബിജെപി ആഹ്വാനം ചെയ്ത ഹർത്താലിൽ പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം. പൊലീസ് നോക്കിനില്‍ക്കെ വഴി തടഞ്ഞ ബിജെപി പ്രവര്‍ത്തകര്‍ സ്ത്രീകളോട് വധഭീഷണി മുഴക്കി.

പൊലീസ് കസ്റ്റഡിയിൽ മർദ്ദനമേറ്റതിന് പിന്നാലെ ആശുപത്രിയില്‍ മരിച്ച ശ്രീജിത്തിന്റെ മൃതദേഹം ഇൻക്വസ്റ്റിന് ശേഷം പോസ്റ്റ്‌ മോർട്ടത്തിനായി ആലപ്പുഴ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. അന്വേഷണത്തിന് ഡിജിപി പ്രത്യേക സംഘത്തെ നിയോഗിച്ചു.

Similar Posts