< Back
Kerala
കോഴിക്കോട് മഹിളാ മന്ദിരത്തിലെ ബംഗ്ലാദേശി പെണ്‍കുട്ടികളുടെ വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടുന്നുകോഴിക്കോട് മഹിളാ മന്ദിരത്തിലെ ബംഗ്ലാദേശി പെണ്‍കുട്ടികളുടെ വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടുന്നു
Kerala

കോഴിക്കോട് മഹിളാ മന്ദിരത്തിലെ ബംഗ്ലാദേശി പെണ്‍കുട്ടികളുടെ വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടുന്നു

admin
|
1 Jun 2018 7:33 PM IST

സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗം പി. മോഹൻദാസ് ജൂൺ 22ന് വെള്ളിമാട്‍കുന്നിലെത്തി പെൺകുട്ടികളെ സന്ദർശിക്കും. പെണ്‍കുട്ടികളെ നാട്ടിലേക്ക് തിരിച്ചയക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്നും കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്

കോഴിക്കോട് മഹിളാ മന്ദിരത്തില്‍ കഴിയുന്ന മൂന്ന് ബംഗ്ലാദേശി പെണ്‍കുട്ടികളുടെ വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടുന്നു. ആം ഓഫ് ജോയ് എന്ന സന്നദ്ധ സംഘടന സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ജെ ബി കോശിക്ക് നല്‍കിയ നിവേദനത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗം പി. മോഹൻദാസ് ജൂൺ 22ന് വെള്ളിമാട്‍കുന്നിലെത്തി പെൺകുട്ടികളെ സന്ദർശിക്കും. പെണ്‍കുട്ടികളെ നാട്ടിലേക്ക് തിരിച്ചയക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്നും കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്.

Similar Posts