< Back
Kerala
സോഷ്യല്‍ മീഡിയ ദുരുപയോഗത്തെക്കുറിച്ചുള്ള ഉപദേശവുമായി ഋഷിരാജ് സിംഗ് കുട്ടികള്‍ക്കൊപ്പംസോഷ്യല്‍ മീഡിയ ദുരുപയോഗത്തെക്കുറിച്ചുള്ള ഉപദേശവുമായി ഋഷിരാജ് സിംഗ് കുട്ടികള്‍ക്കൊപ്പം
Kerala

സോഷ്യല്‍ മീഡിയ ദുരുപയോഗത്തെക്കുറിച്ചുള്ള ഉപദേശവുമായി ഋഷിരാജ് സിംഗ് കുട്ടികള്‍ക്കൊപ്പം

admin
|
2 Jun 2018 2:07 AM IST

കോഴിക്കോട്ടെത്തിയ ഋഷിരാജ് സിംഗ് വിദ്യാര്‍ത്ഥികളുമായി സംവദിക്കാനാണ് നടക്കാവ് ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളിലെത്തിയത്

സോഷ്യല്‍ മീഡിയയുടെ ദുരുപയോഗത്തെക്കുറിച്ച് ഉപദേശവുമായി എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ്. കോഴിക്കോട് നടക്കാവ് ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി നടത്തിയ സംവാദത്തിലാണ് ഋഷിരാജ് സിംഗ് പുതുതലമുറയെക്കുറിച്ചുള്ള ആശങ്കകള്‍ പങ്കു വെച്ചത്.
കോഴിക്കോട്ടെത്തിയ ഋഷിരാജ് സിംഗ് വിദ്യാര്‍ത്ഥികളുമായി സംവദിക്കാനാണ് നടക്കാവ് ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളിലെത്തിയത്. നടക്കാവ് സ്‌കൂളിനെ പ്രശംസിച്ചു കൊണ്ട് തുടങ്ങിയ അദ്ദേഹം പുതുതലമുറയുടെ ചില ശീലങ്ങളെ വിമര്‍ശിച്ചു. എന്തിനും ഏതിനും ഭരണകൂടത്തെ വിമര്‍ശിക്കുന്നവരെ തിരുത്താനും ഋഷിരാജ് സിംഗ് മറന്നില്ല.

വെങ്ങാലി ഡിസ്ലറി യൂണിറ്റിലെ മാലിന്യ പ്രശ്‌നം ചൂണ്ടിക്കാട്ടിയ മിടുക്കിക്ക് ജില്ലാ ഭരണ കൂടത്തോട് ഇക്കാര്യത്തെക്കുറിച്ച് അന്വേഷിക്കാനാവശ്യപ്പെടുമെന്നായിരുന്നു മറുപടി. മറ്റാരും ചോദ്യം ചോദിക്കാന്‍ തയ്യാറാകാത്തതിനാല്‍ ഋഷിരാജ് സിംഗ് തന്നെ ചോദ്യ കര്‍ത്താവായി. കുട്ടികള്‍ക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്തതിനു ശേഷമാണ് അദ്ദേഹം മടങ്ങിയത്.

Related Tags :
Similar Posts